ചോളം കൃഷിയിലൂടെ വരുമാനം

Join our Group
Spread the love

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം.കേരളത്തിൽ തികച്ചും ലാഭകരമായി ചോളം നമുക്കും കൃഷി ചെയ്യാവുന്നതാണ്.
വ്യാവസായികാടിസ്ഥാനത്തില്‍ ചോളകൃഷി എങ്ങനെ ലാഭകരമാക്കാം എന്നു നമുക്ക് നോക്കാം.

കൃഷി രീതി

മണ്ണിളക്കി കുമ്മായം ചേര്‍ത്ത് നന്നായി നനച്ച് കൊടുക്കുക. തടങ്ങള്‍ ഉണ്ടാക്കി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കുക. വിത്തുകൾ പാകുന്നതിനു മുന്നേ ഒരു ദിവസം വെള്ളത്തിൽ ഇട്ട് വയ്‌ക്കണം. പിറ്റേദിവസം വിത്തുകൾ ഒരു വിരലാഴത്തിൽ പാകാവുന്നതാണ്. ചെറുതായി മണ്ണിട്ട് ആ കുഴി നിറയ്ക്കണം. ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കണം. 7 ദിവസത്തിനു ശേഷം മുളപ്പിച്ച ചെടികള്‍ തടങ്ങളിലേക്ക് പറിച്ചു നടാവുന്നതാണ്. ഒരു തടത്തില്‍ നാലു നിരയായി ചെടികള്‍ നടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 30 മുതൽ 35 സെ.മീ. വരെ അകലം വേണം. ഈർപ്പം നിലനിർത്താൻ ചാലുകൾ വെട്ടികൊടുക്കുന്നത് നല്ലതാണ്.

ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും. കായ്കള്‍ക്ക് മുകളിലായി കടും കാപ്പിപ്പൊടി നിറത്തിൽ നൂലുപോലെ പൂക്കള്‍ ഉണ്ടാകുന്നത് കാണാൻ സാധിക്കും. 2 ദിവസത്തിൽ ഒരിക്കൽ വെള്ളം നന്നായി കൊടുക്കണം. ശരാശരി ഒരു ചോളം 150 മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളവയാണ്. ഏകദേശം രണ്ടര മാസം മുതൽ മൂന്ന് മാസത്തിനകത് വിളവ് എടുക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*ഫോസ്ഫറസ് വളങ്ങള്‍ തടത്തില്‍ ചേര്‍ത്ത് കൊടുക്കണം. അല്ലെങ്കിൽ ചെടികൾ മുരടിക്കും.

*ചാരം ഉണ്ടെങ്കിൽ ഇട്ട് കൊടുക്കുന്നത് നല്ലതാണ് ഇത് ചെടികളിൽ പൊട്ടാസ്യത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കും.

*വെള്ളം 2 ദിവസത്തിൽ ഒരിക്കൽ നൽകേണ്ടതാണ്.

കൃത്യമായ പരിചരണമുറകളിലൂടെ ചോളകൃഷി ലാഭകരമാക്കാം.

ഗുണങ്ങൾ

*വിറ്റാമിൻ, ഫൈബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം.

*ചോളങ്ങകിൽ ധാരാളം നാരുകൾ അടങ്ങീട്ടുണ്ട് അതിനാൽ മലബന്ധം തടയാൻ സഹായിക്കുന്നു.

*ദിവസവും ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര അളവ് കുറയ്ക്കും. ഇത് പ്രമേഹരോഗികൾക്കു സഹായകമാകും.

*കണ്ണിനു കാഴ്ച ശക്തി കൂടാൻ സഹായിക്കുന്നു.

*പ്രതിരോധശേഷി കൂടും.

*ഹൃദയം സംബധമായ രോഗങ്ങൾ കുറക്കും.

*ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങീട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കും.

*ഇതിലെ കാർബോഹൈഡ്രേറ്ട്റ്റും കലോറിയും ശരീര ഭാരം കുറക്കാൻ നല്ലതാണ്.

*ചോളത്തിലെ വിറ്റാമിൻ ബി രക്തസമ്മര്ദം കുറക്കാൻ സഹായിക്കുന്നു.

*ഗർഭധാരണ സമയങ്ങളിൽ ചോളം കഴിക്കുന്നത് ജനിക്കുന്ന കുഞ്ഞിന്റെ ഭാരം കൂട്ടാൻ വളരെ നല്ലത് ആണ്.

*ദഹനം കാര്യക്ഷമം ആകും.

*കൊളെസ്ട്രോൾ കുറയ്ക്കും.

കേരളത്തിൽ വളരെ കുറവാണ് ചോളം കൃഷി. കൊല്ലം, ഇടുക്കി, പാലക്കാട്‌ ജില്ലകളിൽ ചോളം കൃഷി ചെയ്തു വരുന്നുണ്ട്.വെള്ളം ക്ഷാമം നേരിടുന്ന പ്രദേഷങ്ങളിൽ ചെയ്യാൻ പറ്റുന്ന കൃഷിയാണ് ചോളം. നെൽ കൃഷിയേക്കാൾ കുറവ് വെള്ളം മതി ചോളം കൃഷിക്ക്. പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിൽ ഇപ്പോഴും ചോളം കൃഷി ചെയുന്നുണ്ട്.

ഹൈബ്രിഡ് ഇനത്തിൽ ഉള്ള ചോളങ്ങൾ കാർഷിക സർവകലാശാലകളിൽ ലഭ്യമാണ്.നാട്ടിൽ സാധാരണമായി കാണപ്പെടുന്ന ഒരിനം ചോളം ആണ് മക്ക ചോളം. ഇത് പശുവിന്, ആടിന്,കോഴിക്ക് തീറ്റ ഉണ്ടാകാൻ ഉപയോഗിക്കുന്നവയാണ്.
സ്വീറ്റ് കോൺ, ബേബി കോൺ എന്നിവയുടെ ആവശ്യക്കാർ ബേക്കറികളും വൻകിട ഹോട്ടലുകളുമാണ്. ഇവയ്‌ക്കു ശരാശരി കിലോ 50 രൂപ വരെ വില ഉണ്ട്. ആവിശ്യകാർ ഏറെ ഉള്ളത് ബേബി കോണിനും സ്വീറ്റ് കോണ്നുമാണ്. ബേബി കോണ്നേക്കാൾ സ്വീറ്റ് കോണിന്നാണ് സാമ്പത്തികലാഭം കൂടുതലുള്ളത്.

ഒരു വർഷത്തിൽ 3 തവണ വിളവെടുക്കാൻ സാധിക്കുന്ന വിളയാണ് ചോളം. കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് എല്ലാ ഇടങ്ങളിലും ചോളം കൃഷി ചെയ്യാനാവില്ല. മഴ താരതമ്യേന കുറവുള്ള സംസ്ഥാനങ്ങളിലാണ് കോൺ കൃഷിക്ക് ഉത്തമം.കുറഞ്ഞ ചിലവിൽ കൃഷി ചെയ്ത് ലാഭം ഉണ്ടാകാൻ വളരെ നല്ലതാണ് ചോളം കൃഷി.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close