രാജ്യത്തെ ഏറ്റവും വലിയ, ടാറ്റയുടെ ടിപ്പർ ഭീമൻ

Join our Group
Spread the love

രാജ്യത്തെ ഏറ്റവും വലിയ ടിപ്പർ ട്രക്ക് ടാറ്റ മോട്ടോർസ് വിപണിയിലെത്തിച്ചിരിക്കുന്നു. ടാറ്റായുടെ പുതുപുത്തൻ പതിപ്പായ ടാറ്റാ സിഗ്ന-4825.TK ആണ് വമ്പൻ ട്രക്കുകളിൽ ഒന്നാമൻ. വ്യവസായിക ആവശ്യങ്ങൾക്കുള്ള ബി എസ് 6 മാനദണ്ഡങ്ങൾ പാലിച്ച ആധുനിക പതിപ്പാണിത്.29 ക്യൂബിക് മീറ്റർ വലിപ്പമുള്ള കാരിയർ ബോഡിയിൽ 47.5 ടൺ ഭാരം ഉൾക്കൊള്ളുവാൻ കഴിയുന്ന തരത്തിലാണ് നിർമാണം.പ്രധാനമായും ചരക്കുനീക്കം, കൽക്കരി,നിർമാണ മേഖലകളെ ലക്ഷ്യമിട്ടു കൊണ്ടാണ് ടാറ്റയുടെ ഈ നീക്കം. 6.7ലിറ്റർ ഇന്ധനശേഷിയുള്ള, 250ഹോഴ്സ് പവറിൽ രൂപകൽപന ചെയ്തിരിക്കുന്ന എൻജിനിൽ കമ്പനി അവകാശപ്പെടുന്നത്  950Nm ടോർക് കപ്പാസിറ്റി ആണ്. പാതയുടെ സ്വാഭാവത്തെയും, ലോഡിനെയും ആസ്പദമാക്കി ലൈറ്റ്, മീഡിയം, ഹെവി, എന്നിങ്ങനെ മൂന്നു വ്യെത്യസ്തമായ ഡ്രൈവ് മോഡുകളിൽ ആവശ്യമായ പവർ നൽകുന്ന തരത്തിലാണ് സിഗ്ന 4825.TKനിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യാനുസൃതം 10X4, 10X2 എന്നിങ്ങനെ രണ്ടു വേരിയന്റുകൾ തിരഞ്ഞെടുക്കാം. ഉപയോഗ വൈവിധ്യ മനുസരിച്ചു ഗിയർ റേഷ്യോ വ്യെത്യാസപ്പെടുത്താം.ടാറ്റാ മോട്ടോർസ് സിഗ്നയിൽ ബി എസ് 6 ഉറപ്പുവരുത്തുന്നത് നിലവിലെ ഉത്പാദനമാനദണ്ഡങ്ങളെ തിരുത്തുവാൻ മാത്രമല്ല നിലവിലുള്ള മുഴുവൻ നിർമാണ രീതികളെയും ഉപഭോക്താവിന്റെ ആവശ്യകതകൾ കണ്ടറിഞ്ഞു  നിർമാണരംഗത്തെ സമൂലമാറ്റങ്ങളെ ഉൾക്കൊണ്ട്‌ കൊണ്ട് പരിഷ്കരിക്കുവാൻ വേണ്ടി കൂടിയാണ്. പ്രവർത്തന വൈദഗ്ദ്യം, സുരക്ഷ, ഉപയോഗത്തിലെ അനായാസത എന്നീ ഘടങ്ങളെ പ്രധാനമായും പരിഗണിക്കുന്നു.സിഗ്ന 4825.TKയുടെ ലോഞ്ചിങ് വേളയിൽ ടാറ്റാമോട്ടോഴ്‌സ്‌ പ്രോഡക്റ്റ് ലൈൻ വിഭാഗം വൈസ് പ്രസിഡന്റ്‌ ആയ R.T വാസൻ പറയുന്നു.

ടെലസ്കോപിക് അഡ്ജസ്റ്റബിൾ സാങ്കേതികവിദ്യയിൽ ടിൽറ്റിങ് ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് സിഗ്ന4825.TK നിർ മിക്കപ്പെട്ടിട്ടുള്ളത്.വിശാലമായ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്തിയിട്ടുള്ള ക്യാബിനിൽ മൂന്നു തരത്തിൽ ക്രമീകരിക്കത്തക്ക വിധം ഡ്രൈവിംഗ് സീറ്റ് ഘടിപ്പിച്ചിരിക്കുന്നു.
ശബ്ദം, വൈബ്രേഷൻ,ഹാർഷ്നെസ് എന്നിവയെ ലഘൂകരിക്കുന്ന NHVആട്രിബ്യുട്ട് സസ്‌പെൻഡഡ്‌ കാബിനിൽ ഉൾപ്പെടുത്തി യിട്ടുള്ളത് ഡ്രൈവിംഗ് അനായാസത വർധിപ്പിക്കുന്നു.ഹിൽ സ്റ്റാർട്ട്‌ അസ്സിസ്റ്റ്‌ (HSA),എഞ്ചിൻ ബ്രേക്കുകൾ തുടങ്ങിയവയാണ് എടുത്തു പറയത്തക്ക പരിഷ്‌കാരങ്ങൾ അ ത്യാധുനിക ഇലക്ട്രോണിക് സെൻസറുകൾ ടിപ്പിംഗിലെ ലോഡ് ബാലൻസ് ജാഗ്രത ഉറപ്പു വരുത്തുന്നു.രാജ്യമെമ്പാടും ചരക്കു വാഹന വാഹന നിർമാതാക്കൾ ഉന്നംവയ്ക്കുന്നത് നിർമാണ മേഖലയെയും, കൽക്കരി വ്യവസായ ത്തെയുമാണ്.സിഗ്ന 4825.TK ടിപ്പർ  ട്രെക്കുകളുടെ സാധ്യതകൾ താരതമ്യേന വലിയ ചരക്കു നീക്ക പദ്ധതികളെ സമയബന്ധിതമായി നിർവഹിക്കുന്നതിലാണ്.പരമാവധി സമയം  കുറച്ചു കൂടുതൽ ലോഡ് ലക്ഷ്യസ്ഥാനത്തെത്തിക്കുക വഴി വലിയ ലാഭം കണക്കു കൂട്ടുന്ന സംരംഭകർക്ക് സിഗ്ന ഒരനുഗ്രഹമാകുമെന്നു തീർച്ച.

കാര്യക്ഷമതയിൽ ഒരിഞ്ചു പിറകോട്ടില്ലെന്ന തങ്ങളുടെ പ്രവർത്തന തത്വങ്ങളിൽ ഉറച്ചു നിന്നുകൊണ്ടാണ് ഓരോ മോഡലുകളും വിപണിയിലെത്തിക്കുന്നത് എന്ന് ടാറ്റ പറയുന്നു.
മികച്ച പ്രവർത്തനശേഷി,ഉയർന്ന പേ ലോഡ് കപ്പാസിറ്റി, സുഖകരമായ ഡ്രൈവിംഗ്, താരതമ്യേന കുറഞ്ഞ പ്രവർത്തന ചിലവ്, പരിഷ്കരിച്ച സുരക്ഷ സംവിധാനങ്ങൾ തുടങ്ങിയവ ടാറ്റ അടിവരയിട്ടു സ്ഥാപിക്കുന്നു.
വ്യെത്യസ്ത കാലാവസ്ഥകളെ കാബിനിലെ ഡ്രൈവറിനു അനുകൂലമാകുന്ന ഗ്രാൻഡ് എയർ കണ്ടീഷനിംഗ് സംവിധാനം എടുത്തു പറയത്തക്ക സവിശേഷതയാണ്.ക്രാഷ് ടെസ്റ്റിംഗ് നടത്തി ടാറ്റ പുത്തൻ മോഡലിന്റെ അപകട സാധ്യതകളെ
വിലയിരുത്തിയിട്ടുണ്ട്.ഉയർന്ന സീറ്റിങ് ക്രമീക രണം, ബ്ലൈൻഡ് സ്പോട്ട് മിറർ, സോളിഡ് സ്റ്റീൽ ബംപർ തുടങ്ങിയവയാണ് അനുബന്ധ സുരക്ഷ ക്രമീകരണങ്ങൾ.

Read also ഹൈപ്പർ ലൂപ്പ് :നാളെയുടെ നവീന പാതകൾ

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Vishnu Krishna

Close