ഗുഹയില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍

Join our Whats App Group
Spread the love

തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ഇന്നു തന്നെ ബാക്കിയുള്ളവരെയെല്ലാം രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് രക്ഷാപ്രവര്‍ത്തക സംഘം പറയുന്നത്. ഇനി ഗുഹയില്‍ അവശേഷിക്കുന്നത് നാല് കുട്ടികളും അധ്യാപകനുമടക്കം അഞ്ചുപേരാണ്. ഇവരില്‍ ചിലരെ ഗുഹാമുഖത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുളള സുരക്ഷിത സ്ഥാനത്തെത്തിച്ചതായാണ് വിവരം. ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം രാവിലെ പതിനൊന്നോടെ പുനരാരംഭിക്കും. അങ്ങനെയെങ്കില്‍ ഇന്ന് എല്ലാവരെയും രക്ഷപെടുത്താനാകുമെന്നാണ് പ്രതീക്ഷ.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി പ്രയൂത് ചനോച്ച ഇന്നലത്തന്നെ ചിയാങ്ങിലെത്തിയിരുന്നു. ഉത്തര തായ്‌ലന്‍ഡില്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ചിയാങ് റായ് വനമേഖലയില്‍ ദോയി നാങ് നോണ്‍ പര്‍വതത്തിനു കീഴെയാണ് താം ലുവാങ് ഗുഹ. ആകെ 10 കിലോമീറ്റര്‍ നീളം. ചുണ്ണാമ്പുകല്ലാണ് ഉള്‍വശത്ത്.
ജൂണ്‍ 23നാണ് ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികളുമായി അവരുടെ പരിശീലകന്‍ ഗുഹയില്‍ കയറിയത്. അപ്പോള്‍ വെള്ളമുണ്ടായിരുന്നില്ല. അവര്‍ അകത്തുള്ളപ്പോള്‍ പെരുമഴ പെയ്തു. ഗുഹയിലേക്കു വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും അടിഞ്ഞ് ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങള്‍ മൂടി. വെളിച്ചവും മറഞ്ഞു. തുടര്‍ച്ചയായി മഴ പെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close