കോവിഡിനെ പേടിക്കേണ്ട… തുരത്താന്‍ വൈദ്യശാസ്ത്രം ഒരുങ്ങിക്കഴിഞ്ഞു; കോവിഡിനെതിരെയുള്ള പരീക്ഷണ മരുന്ന് ഫലം കണ്ടതായി റിപ്പോര്‍ട്ട്

Join our Group
Spread the love

ലോകം കൊറോണ ഭീതിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴും ആ ഭീതിയില്‍ തന്നെയാണ് ഭരണകൂടങ്ങളും വൈദ്യശാസ്ത്രവും ജനങ്ങളും. ഇനിയുള്ളകാലം പുറം ലോകം കാണാതെ കഴിയേണ്ടിവരും എന്നുപോലും ചിന്തിക്കുന്ന അവസ്ഥയാണ് കടന്നുപോകുന്നത്. എന്നാല്‍ ഈ മഹാവിപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ വൈദ്യശാസ്ത്ര രംഗത്ത് നിന്നും ആശ്വാസവും സന്തോഷവും നിറഞ്ഞ വാര്‍ത്തയാണ് എത്തിയിരിക്കുകയാണ്. കോവിഡ് 19 രോഗികള്‍ക്ക് കൊടുത്ത റെംഡെസിവിര്‍ എന്ന മരുന്ന് രോഗമുക്തി നല്‍കുന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയു്‌നനത്. മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്ന രോഗികള്‍ക്കെല്ലാം കടുത്ത ശ്വാസകോശ ലക്ഷണങ്ങളും പനിയുമുണ്ടായിരുന്നുവെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാന്‍ സാധിച്ചുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറെ ഉദ്ധരിച്ച് ഒരു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘ഞങ്ങളുടെ മിക്ക രോഗികളും ഇതിനോടകം ആശുപത്രി വിട്ടു എന്നതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത, നല്ലൊരു മരുന്നാണിത്. രണ്ട് രോഗികള്‍ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്’ക്ലിനിക്കല്‍ ട്രയലിന് നേതൃത്വം നല്‍കുന്ന ഷിക്കാഗോ സര്‍വകലാശാലയിലെ ഡിസീസ് സ്‌പെഷ്യലിസ്റ്റ് ഡോ. കാത്‌ലീന്‍ മുള്ളന്‍, പറഞ്ഞു. കോവിഡ് 19 ന് അംഗീകൃത മരുന്നോ ചികിത്സയോ ഇല്ല, ഇത് ചില രോഗികളില്‍ കടുത്ത ന്യൂമോണിയയ്ക്കും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോമിനും കാരണമാകും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടെയും മറ്റ് ചികിത്സകളുടെയും പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുന്നു, അവയില്‍ ഒന്നാണ് റിമെഡെസിവിര്‍. നിലവില്‍ ഒരൊറ്റ മരുന്ന് മാത്രമായിരിക്കും കൊറോണയ്ക്ക് ഫലപ്രദമാകുക, അത് റെംഡിസിവിര്‍ ആയിരിക്കുമെന്ന് ചൈനയിലെ സംയുക്തമിഷനില്‍ പങ്കെടുത്ത ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ അഡ്വൈസര്‍ ബ്രൂസ് എയ്ല്‍വാര്‍ഡ് ഫെബ്രുവരി24 ന് അഭിപ്രായപ്പെട്ടിരുന്നു.
ഗില്ല്യഡ് സയന്‍സസ് നിര്‍മ്മിച്ച ഈ മരുന്ന് എബോളയ്‌ക്കെതിരെ ചെറിയ വിജയത്തോടെ പരീക്ഷിച്ചിരുന്നു, പക്ഷേ മൃഗങ്ങളില്‍ നടത്തിയ ഒന്നിലധികം പഠനങ്ങള്‍ കാണിക്കുന്നത് കോവിഡ് 19 മായി ബന്ധപ്പെട്ട കൊറോണ വൈറസുകളായ സാര്‍സ് (സെവെര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) എന്നിവയെ തടയാനും ചികിത്സിക്കാനും ഈ മരുന്നിന് കഴിയുമെന്നാണ്.

 

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close