മുടിയുടെ കറുപ്പുനിറം കിട്ടാന്‍ ചില പൊടികൈകള്‍

Join our Group
tips-for-hair-colour
Spread the love
മുടിക്ക് കറുപ്പ് നിറം നല്‍കി മുടിയെ സംരക്ഷിക്കാന്‍ ചില പൊടികൈകള്‍ നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാം. നെല്ലിക്ക, മയിലാഞ്ചി എന്നിവ മുടിക്ക് കറുപ്പ് നല്‍കാന്‍ നല്ലതാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതും പൊടിച്ച് തലയില്‍ തേക്കുന്നതും ഗുണം ചെയ്യും. നെല്ലിക്കയടങ്ങിയിട്ടുള്ള എണ്ണകളും വാങ്ങാന്‍ കിട്ടും. താരനുണ്ടെങ്കില്‍ നെല്ലിക്കാപ്പൊടിയും തേനും ചേര്‍ത്ത് തലയില്‍ തേയ്കക്ുന്നത് നല്ലതാണ്.
മയിലാഞ്ചി മുടി ചുവപ്പിക്കുമെന്ന കാരണം പറഞ്ഞ് ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ മുടിനര തടയുകയാണ് മയിലാഞ്ചി ചെയ്യുന്നത്. മുടിയില്‍ ഹെന്ന ചെയ്യുന്നതും മയിലാഞ്ചിയില ഇട്ട് കാച്ചിയ എണ്ണ തേയ്ക്കുന്നതും മുടി നരയ്ക്കാതിരിക്കാന്‍ നല്ലതാണ്. കടുകെണ്ണയില്‍ മയിലാഞ്ചിയില ഇട്ട് കാച്ചി തലയില്‍ തേക്കുന്നത് മുടി നരയ്ക്കുന്നത് ഒഴിവാക്കും. കറിവേപ്പില മുടിയുടെ കറുപ്പു സൂക്ഷിക്കാന്‍ നല്ലതാണ്. കറിവേപ്പില അരച്ചു തലയില്‍ തേക്കുന്നതും ഇതിട്ടു കാച്ചിയ വെളിച്ചെണ്ണ തേക്കുന്നതും നല്ലതാണ്. കറികളിലെ കറിവേപ്പില എടുത്തുകളയാതെ കഴിയ്ക്കുന്നതും നല്ലതാണ്.
വെണ്ണ, നെയ്യ് എന്നിവ മുടി നരയ്ക്കാതെ നോക്കുമെന്ന് ആയുര്‍വേദം പറയുന്നു. ദിവസവും അല്‍പമെങ്കിലും വെണ്ണയോ നെയ്യോ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത ആയുര്‍വേദം പറയുന്നുണ്ട്. എണ്ണ തേച്ചുള്ള കുളി മുടിയുടെ കറുപ്പു നിലനിര്‍ത്താനും മുടിവളര്‍ച്ചക്കും നല്ലതാണ്. ഹോട്ട് ഓയില്‍ മസാജ് താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.
Ad Widget
Ad Widget

Recommended For You

About the Author: admin

Close