വെന്റിലേറ്റര്‍ എന്താണെന്ന് ആര്‍ക്കൊക്കെ അറിയാം ? വെന്റിലേറ്ററില്‍ കിടക്കുന്നത് സുഖമുള്ള ഏര്‍പ്പാടാണോ ? നഴ്‌സിന്റെ കുറിപ്പ്…

Join our Group
Spread the love

സാധാരണഗതിയില്‍ ഒരു ആശുപത്രിയില്‍ അസുഖമായി ഒരു രോഗിയെ പ്രവേശിപ്പിച്ചാല്‍ രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ വെന്റിലേറ്ററില്‍ ചികിത്സ നല്‍കാറുണ്ട്. രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാണെങ്കില്‍ ഡോക്ടേഴ്‌സ് പറയും ആരോഗ്യസ്ഥിതി മോശമാണ് അതുകൊണ്ട് രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നു എന്ന്. ആ ഒരു വാചകം കേട്ട ഉടന്‍ തന്നെ രോഗിയുടെ ബന്ധുക്കള്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. അവര്‍ക്ക് ഏങ്ങനെയെങ്കിലും രോഗി രക്ഷപ്പെട്ടാല്‍ മതി. ഇപ്പോള്‍ കോവിഡ് വൈറസ് വ്യാപനപശ്ചാത്തലത്തില്‍ രോഗാവസ്ഥമോശമായാല്‍ അവരെ വെന്റിലേറ്ററിലാണ് ചികിത്സനല്‍കുന്നത്. എന്നാല്‍ല് വെന്റിലേറ്റര്‍ എന്നു കേള്‍ക്കുമ്പോള്‍ അത് ഒരു സാധാരണ ചികിത്സ എന്ന് കരുതി തള്ളികളയേണ്ട. എപ്പോഴെങ്കിലും വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടുള്ളവര്‍ പിന്നെയും ആ സ്ഥിതിയിലേക്ക് പോകണമെന്ന് ഒരിക്കലും പറയില്ല. അവര്‍ സുബോധത്തോടെയാണ് അവിടെ കഴിഞ്ഞിട്ടുള്ളത് എങ്കില്‍. വെന്റിലേറ്ററില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സിന്റെ കുറിപ്പ് ശ്രദ്ധിക്കാം.

തങ്ങളുടെ സാധാരണ ജോലികളിലേക്കും ജീവിതത്തിലേക്കും എന്നും ഓടുവാന്‍ വെമ്പുന്നവര്‍* ഒരു ദിവസം വെന്റിലേറ്ററില്‍ ആയി എന്നു കേട്ടാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയിട്ടില്ലാത്തവര്‍ അറിയുവാന്‍ വേണ്ടിയാണ് ഞാന്‍ പറയുന്നത്
ഞാന്‍ കോവിഡ് ഡിപ്പാര്‍ട്ട്‌മെന്റ്, വെന്റിലേറ്റര്‍ സെക്ഷനില്‍ ജോലി ചെയ്യുന്ന നഴ്‌സാണ്

വെന്റിലേറ്റര്‍ എന്നാല്‍ നിങ്ങളുടെ മൂക്കിലോ വായിലോ ഓക്‌സിജന്‍ തരുവാന്‍ ഘടിപ്പിക്കുന്ന ഒരു കുഴല്‍ അല്ല
നിങ്ങള്‍ക്കു അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാന്‍ കഴിയും എന്നു കരുതരുത്

covid19 നു ഘടിപ്പിക്കുന്ന വെന്റിലേറ്റര്‍ നിങ്ങളുടെ തൊണ്ടയിലൂടെ ശ്വാസകോശത്തിന്റെ അതിരുവരെ എത്തുന്ന, വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു കുഴലാണ്അനസ്‌തേഷ്യാ കൊടുത്താണ് ഇതു ഘടിപ്പിക്കുന്നത്. അഥവാ നിങ്ങളെ ബോധം കെടുത്തിയാണ് ചെയ്യുന്നത്* നിങ്ങള്‍ ആരോഗ്യത്തിലേക്കു തിരികെ എത്തുംവരെയോ മരിക്കുന്നതു വരെയോ ഈ കുഴല്‍ സംവിധാനം മാറ്റുകയില്ല രണ്ടു മൂന്നാഴ്ചകളോളം ഒരു ചലനവുമില്ലാതെ ശ്വസന യന്ത്രത്തിന്റെ താളത്തിനൊത്ത് മാത്രം ചലിക്കുന്ന ഒരു ശ്വാസകോശവുമായി കിടക്കണം
അഥവാ നിങ്ങളുടെ ശ്വാസകോശമാണ് വെന്റിലേറ്റര്‍ മെഷീന്‍..നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല ഭക്ഷണം കഴിക്കാനോ വെള്ളമിറക്കാനോ കഴിയില്ല സ്വഭാവീകമായ ഒരു ചലനവുമില്ലാതെ കിടക്കണം. യന്ത്രം ചലിക്കുന്നതു കൊണ്ടു മാത്രം ജീവന്‍ നിലനില്ക്കുന്നു അങ്ങിനെ മനസ്സിലാക്കിയാല്‍ മതി……

വേദനാസംഹാരികളും pain killer medicine മരവിപ്പുണ്ടാക്കുന്ന മരുന്നുകളും ഇടക്കിടെ തരും വേദനയും അസ്വസ്ഥതയും കുറക്കാന്‍ അത്രയേ ഡോക്ടര്‍ക്കും നഴ്‌സിനും കഴിയൂ അതൊരു കൃത്രിമ നിര്‍ജീവാവസ്ഥ( coma)പോലെയാണ്
20 ദിവസം ഈ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് തന്റെ പേശികളുടെ ബലം നാല്പതു ശതമാനം* *ക്ഷയിക്കും വായ് തൊണ്ട ശബ്ദം ഇവക്ക മാന്ദ്യവും മരവിപ്പും ഉണ്ടാകും അതോടൊപ്പം ഹൃദയത്തിനും ശ്വസന നാളങ്ങള്‍ക്കും ഒക്കെ മാന്ദ്യം ഉണ്ടാകും ഇതു കാരണമാണ് കോവിഡ് 19 ബാധിച്ചവരില്‍, വൃദ്ധരായവര്‍ ഈ ചികിത്സ താങ്ങാനാവാതെ മരിക്കുന്നത്

നാം ഇന്ന് ഈ കപ്പലിലാണ് അതു കൊണ്ട് ഈ അവസ്ഥയിലേക്ക് എത്തിപ്പെടാതെ ശരീരം കാത്തു കൊള്ളുക പരമാവധി സൂക്ഷിക്കുക.വീട്ടിലിരിക്കുക അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം സമൂഹത്തിലേക്ക് ഇറങ്ങുക*
ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. കോവിഡ് എന്നാല്‍ ഇതൊരു സാധാരണ വൈറല്‍ പനിയല്ല. എന്നും മനസ്സിലാക്കുക..

ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ മൂക്കിലൂടെയോ മറ്റോ ഘടിപ്പിക്കുന്ന ഒരു കുഴല്‍, വയരില്‍ നിന്നും പോകുന്നത് ഒപ്പിയെടുക്കാന്‍ അരയ്ക്കു ഒരു ബാഗ്, മൂത്രം വീഴാന്‍ ഘടിപ്പിച്ച ബാഗ്, മരുന്നും ഗ്ലൂക്കോസും നല്‍കുവാനുള്ള കുഴലുകള്‍ ഞരമ്പില്‍, സദാ നിങ്ങളുടെ രക്തസമ്മര്‍ദ്ദവും മറ്റും നോക്കിക്കൊണ്ടിരിക്കുന്ന അ ഹശിലA line മാപിനികള്‍…കൈകാലുകളുടെയും മറ്റും ചലനം സാധാരണ നിലയില്‍ നിലനിര്‍ത്തുവാനും മറ്റും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും, ഇടക്കിടെ ശരീരത്തിന്റെ 104 ഡിഗ്രി പനി കുറക്കുവാന്‍ നിങ്ങള്‍ കിടക്കുന്ന കിടക്കയുടെ അറകളിലേക്കു ഐസ് വെള്ളം പമ്പു ചെയ്യല്‍ ഇങ്ങനെ എണ്ണമറ്റ ബദ്ധപ്പാടുകള്‍….ഇതൊക്കെ വേണോ? പത്തു പ്രാവശ്യം സ്വയം ചോദിക്കൂ…..

പുറത്തേക്കു പോകും മുമ്പെ മാസ്‌ക്കും കയ്യുറകളും സാനിറ്റൈസറും വേണ്ടെന്നു വയ്ക്കും മുമ്പ്…ചിന്തിക്കൂ..
വീട്ടിലിരിക്കൂ..സുരക്ഷിതരാകൂ…….
കുടുംബത്തോടൊപ്പം ചേര്‍ന്നു നില്‍ക്കൂ…
നിത്യ ജീവിത പ്രശ്‌നം എല്ലാവര്‍ക്കും ഉണ്ട് പുറത്ത് പോവാതെ വയ്യ ജോലി ഇല്ലാതെ ഒന്നും നടക്കില്ല അറിയാം പക്ഷെ സ്വന്തം ശരീരം സൂക്ഷിക്കുക
ഫെയ്‌സ് മാസ്‌ക്ക് ഉപയോഗിച്ച് മുഖം മൂടുക ഏതൊരു സ്ഥാപനത്തില്‍ കയറും മുമ്പ് അവിടുത്തെ സാനിട്ടയ്‌സര്‍ ഉപയോഗിച്ച് കൈ കഴുകുക നിങ്ങള്‍ പോക്കറ്റില്‍ ഒരു ചെറിയ സാനിട്ടയ്‌സര്‍ ബോട്ടില്‍ കൊണ്ട് നടന്നാലും തെറ്റില്ല സ്വന്തം വാഹനത്തില്‍ കരുതുക സ്ത്രീകള്‍ വാനിറ്റി ബാഗില്‍ കൊണ്ട് നടക്കുക
എന്നുംകഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്ക് ആണെങ്കില്‍ , എന്നും മാര്‍ക്കറ്റില്‍ പോയി മാസ്‌ക്ക് വാങ്ങി സമയം കളയേണ്ട  മാസ്‌ക്ക് മുഖത്ത് വച്ചാല്‍ സോപ്പിട്ട് വെള്ളത്തില്‍ കഴുകി വൃത്തിയാക്കും വരെ കൈകള്‍ കൊണ്ട് മാസ്‌ക്കില്‍ തൊടരുത്ത് daily use mask ആണെങ്കിലും സ്പര്ശിക്കരുത്ഇതൊക്കെ ജീവിതത്തില്‍ പാലിക്കുക പുറത്ത് പോയി തിരിച്ചു വന്നാല്‍ വീട്ടിലെത്തിയാല്‍ ആദ്യം കൈകള്‍ സോപ്പിട്ട് കഴുകുക ശേഷം മതി എവിടെയെങ്കിലും തൊടാന്‍
മുഖത്തെ മാസ്‌ക്ക് കഴുകുക മറ്റുള്ളവര്‍ സ്പര്ശിക്കാത്ത ഭാഗത്ത് വെക്കുക ഇനിയുള്ള ജീവിതം നാം അങ്ങിനെ മാറ്റം വേണ്ടി വരും

കോവിഡ് ഏതായാലും കുറെ കാലം ഭൂമിയില്‍ ഉണ്ടാവും..എന്നാണ് ലോക ആരോഗ്യ സംഘടന. അതിനാല്‍ കോവിഡ് നമ്മുടെ ജീവിതത്തിന് അനുസരിച്ചു മാറില്ല..
നാം കോവിഡിന്റെ ഗതിക്ക് അനുസരിച്ച് ജീവിതത്തില്‍, ചുറ്റുപാടില്‍, സാഹചര്യത്തില്‍ ജീവിത ശൈലി മാറ്റുക

ഇനി ചിന്തിക്കൂ…
വെന്റിലേറ്ററില്‍ ഒരു മിനിറ്റ് കിടക്കുന്ന ജീവിതം ആസ്വാദ്യകരമാണോ അല്ലയോ എന്ന്…? ക്വാറന്റായിന്‍ കേന്ദ്രത്തില്‍ നാം തളക്കപ്പെടുന്നത് നല്ലതിനാണോ അല്ലയോ എന്ന്…

നന്ദിപൂര്‍വ്വം…
ആശുപത്രിയില്‍ നിന്നും ഒരു നഴ്‌സ്

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close