വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ എന്ത് ചെയ്യണം; താരങ്ങളും മനുഷ്യരാണ്, തുറന്നടിച്ച് നടന്‍ ബാല

Join our Group
Spread the love

നടന്‍ ബാല വിവാഹജീവിതത്തിലേക്ക് പോകുന്നു എന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിലൂടെയാണ് നടന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പുറത്തു വന്നത്. ഇതിനെതിരെയാണ് താരം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാത്രി ഇതുമായിബന്ധപ്പെട്ട് ഫോണ്‍ കോളുകളും വന്നിരുന്നു. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ എന്നെ വിളിച്ചു കൊണ്ടിരുന്നു.ഫേസ് ബുക്ക് ലൈവില്‍ നേരിട്ട് എത്തിയായിരുന്നു ബാലയുടെ പ്രതികരണം. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ എന്ത് ചെയ്യണമെന്നാണ് ലൈവില്‍ എത്തി ബാല ചോദിക്കുന്നത്.

ബാലയുടെ വാക്കുകള്‍

അച്ഛന്‍ സുഖമില്ലാതെ ചെന്നൈയിലാണ്. അവിടെ പൂര്‍ണ്ണ ലോക്ക്ഡൗണാണ്. എങ്ങനെ അവിടെ എത്തുമെന്നാണ് ഓരോ നിമിഷവും ഞാന്‍ ആലോചിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് അവിടെ വരെ വാഹനം ഓടിച്ച് പോകുന്നതിന്റെ സുരക്ഷിതമില്ലായ്മ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഇതെല്ലാം മനസ്സില്‍വച്ചു കെണ്ടാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം. ഇത്രയും ടെന്‍ഷനില്‍ ഇരിക്കുമ്‌ബോഴാണ് ഇന്നലെ ഈ വാര്‍ത്ത കാണുന്നത്. പിന്നേയും ഞാന്‍ വിവാഹ ജീവിതത്തിലേയ്ക്ക് പോകുന്നു എന്നത് വളരെ തെറ്റായ ഒരു വാര്‍ത്തയാണ്. ഇത് കണ്ട് എന്നെ വിളിക്കാത്ത ആളുകളായി ആരും ഇല്ല. എന്നാല്‍ ഇതിനെ കുറിച്ച് എനിയ്ക്ക് ഒരു പിടിയുമില്ല. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ ആര്‍ക്കും ഒരു ഇന്റര്‍വ്യൂവും കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകളായിരുന്നു.
രാത്രി ഇതുമായിബന്ധപ്പെട്ട് ഫോണ്‍ കോളുകളും വന്നിരുന്നു. വീട്ടില്‍ നിന്ന് അത്യാവശ്യമായി ഫോണ്‍ വന്നാലോ എന്ന് കരുതി ഫോണ്‍ അടുത്ത്വയ്ക്കും എനിയ്ക്ക് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ എന്നെ വിളിച്ചു കൊണ്ടിരുന്നു.വെളുപ്പിന് നാല് മണിക്കാണ് ഞാന്‍ ഉറങ്ങിയത്. ആ സമയത്ത് എന്റെ അമ്മ വിളിച്ചിരുന്നു. അച്ഛന് തീരെ വയ്യാ എന്ന് പറയാനായിരുന്നു അമ്മ വിളിച്ചത്. പക്ഷെ ആ സമയം ഞാന്‍ ഉറങ്ങിപ്പോയി . ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്‌ബോള്‍ അവര്‍ക്ക് ഒന്നര ദിവസത്തെ വേദനയും ടെന്‍ഷനുമായിരിക്കും.ഇതുപോലെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നവരെ എന്തുചെയ്യണം? ഇതൊരു മുന്നറിയിപ്പാണ്. ഇത് അവസാനത്തേതായിരിക്കണം ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് ഇതാണ് സംഭവിച്ചത്. താരങ്ങളും മനുഷ്യരാണ്. മനസിലാക്കണം. ബാല വീഡിയോയില്‍ പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close