W.H.O. ഒഫീഷ്യൽസ് ചൈനയിലേക്ക് !

Join our Whats App Group
Spread the love

കൊറോണ വൈറസ് തുടക്കം കുറിച്ചിട്ടു ആറു മാസം ആകുന്ന സാഹചര്യത്തിൽ W.H.O ചൈന സന്ദർശിക്കാൻ തീരുമാനിച്ചു. പ്രത്യേക സംഘം വരുന്ന ആഴ്ച ആണ് ചൈന സന്ദർശിക്കുക. കോവിഡ് വൈറസിന്റെ ഉത്ഭവത്തെ പറ്റി കൂടുതൽ അറിയാനാണ് ചൈന സന്ദർശനം. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് വൈറസ് റിപ്പോർട്ട്‌ ചെയ്തത്. പിന്നീടത് വ്യാപകമാകുകയും വൻ തോതിൽ പടർന്നു പിടിക്കുകയും ആയിരുന്നു. 6 മാസത്തിനുള്ളിൽ 213 രാജ്യങ്ങളിൽ കൊറോണ ബാധിച്ചു.

ലോകത്തിൽ നിയന്ത്രണാതീതമായി രോഗികൾ വർധിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാനത്തിൽ ആണ് W.H.O യുടെ ഈ നടപടി. വിശദമായ അന്വേഷണം നടത്തുമെന്ന് ലോക ആരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ Dr സൗമ്യ സ്വാമിനാഥൻ അറിയിച്ചു. എവിടെ നിന്നാണ് രോഗ വ്യാപനം ഉണ്ടായത് എന്നാണ് പ്രധാന പരിശോധന വിഷയം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗമെത്തിയത് എവിടെ നിന്നാണ് എന്ന് പരിശോധിക്കും. മനുഷ്യരിലേക്ക് പടരുന്നതിന് മുൻപ് മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പടർന്നിരുന്നുവോ എന്നും പരിശോധിക്കണമെന്ന് കൂടി Dr സൗമ്യ സ്വാമിനാഥൻ അറിയിച്ചു.

കോവിഡ് ബാധിതരുടെ പ്രതിദിന രോഗികളുടെ  റെക്കോർഡ്  വർധന ജനസംഖ്യ കൂടിയ വലിയ രാജ്യങ്ങളിൽ ഓരോ നിമിഷവും മൂർദ്ധന്യാവസ്തയിൽ ആകുന്നത് കൊണ്ടാണ് ഈ അടിയന്തര പരിശോധന. എന്നാൽ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിച്ചതാണ് രോഗ  ബാധിതരുടെ  എണ്ണം കൂടിയതെന്നുള്ള  ഇന്ത്യയുടേയും അമേരിക്കയുടെയും  വാദം  W.H.O അടിയന്തര കാര്യ മേധാവി Dr മൈക്കിൾ റയാൻ തള്ളി.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close