
പൃഥ്വിരാജ് ആമിയില്‍ നിന്ന് പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. ഭീഷണിയെ തുടര്‍ന്നാണ് താരം ആമിയ്ല് നിന്ന് പിന്മാറിയതെന്നാണ് വാര്‍ത്തള്‍ പ്രചരിച്ചത്. ആമിയില്‍ പൃഥ്വിരാജ് പിന്മാറിയതോടെ ആ വേഷം എത്തിച്ചേര്‍ന്നത് ടൊവീനോയിലായിരുന്നു. സിനിമയില്‍ നിന്നും പൃഥ്വിരാജും, വിദ്യബാലനും പിന്മാറാന് കാരണം ആര്‍എസ്എസിനെ ഭയന്നിട്ടാണെന്ന തരത്തിലുള്ള പ്രചരണം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് പൃഥ്വിരാജിന്റെ പിന്മാറ്റത്തെ കുറിച്ച് വ്യക്തമാക്കി ടെവീനോ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറയുന്നത്.
ആര്‍എസ്എസിനെ ഭയന്നിട്ടല്ല പൃഥ്വിരാജ് കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്നും പിന്മാറിയതെന്ന് നടന് ടൊവീനോ തോമസ്.
ആരെങ്കിലും പറഞ്ഞ് പേടിപ്പിച്ചതിന്റെ പേരില്‍ കമ്മിറ്റ് ചെയ്ത വേഷത്തില്‍ നിന്നും പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ്. ഇക്കാര്യം അദ്ദേഹത്തെ അടുത്ത് അറിയാവുന്നവര്‍ക്ക് മനസിലാകും. കമല്‍ സാര്‍ ഈ റോളിനായി എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ആദ്യം പൃഥ്വിരാജിനോട് ചെയ്തോട്ടെ എന്ന് അനുവാദം ചോദിക്കുകയാണ് ചെയ്തത്. അന്ന് പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ് എന്ന മറുപടിയായിരുന്ന പൃഥ്വിയുടെ ഭാഗത്ത് നിന്നുണ്ടായത്.
വളരെ തിരക്ക് പിടിച്ച ഒരു ഷെഡ്യൂളിലാണ് അദ്ദേഹമിപ്പോള്‍. സിനിമയില്‍ എത്തി അഞ്ച് വര്‍ഷം മാത്രമായ എനിക്ക് തന്നെ നിലവിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല, അപ്പോള്‍ അദ്ദേഹത്തിന്റെ കാര്യം പറയണോ. പുറത്തുള്ളവര്‍ക്ക് അത് എത്രമാത്രം അറിയും എന്നെനിക്കറിയില്ലെന്ന് ടൊവീനോ പറഞ്ഞു. ചിലര്‍ അവരുടെ മനസുഖത്തിന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നത്, അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അത് വായിക്കാനും ഇവിടെ ആളുകളുണ്ടല്ലോ എന്ന് ടൊവീനോ പറയുന്നു.