അധ്യാപികയുടെ ക്രൂരത: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി


Spread the love

അധ്യാപികര്‍ കുട്ടികളോട് കാട്ടുന്ന ക്രൂരത ദിനംപ്രതി കൂടുകയാണ്. ചിലരെങ്കിലും നല്ല അധ്യാപകര്‍ക്ക് അപമാനമുണ്ടാക്കുകയാണ്. അത്തരത്തിലൊരു സംഭവമാണ് ഡല്‍ഹിയിലൊരു സ്‌കൂളില്‍ നടന്നത്. കണക്ക് അധ്യാപിക മുഖത്തടിച്ചതിനെ തുടര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി. വിദ്യാര്‍ത്ഥിയുടെ വലതു ചെവിയുടെ കേള്‍വി ശക്തിയാണ് അധ്യാപികയുടെ അടിയേറ്റു നഷ്ടമായത്. ഡല്‍ഹി ഭായ് പരമാനന്ദ് വിദ്യാ മന്ദിറിലാണ് സംഭവം നടന്നത്.
ഇതേതുടര്‍ന്ന് കഴിഞ്ഞ കുറേ ആഴ്ചകളായി കുട്ടി വീട്ടില്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷവും കുട്ടിക്ക് ഇത്തരത്തില്‍ അധ്യാപികയില്‍ നിന്ന് പീഡനമേറ്റിരുന്നുവെന്നും, ഇതേതുടര്‍ന്ന് കുട്ടിയുടെ ചുമലിന് സാരമായ പരിക്ക് പറ്റിയിരുന്നതായും വീട്ടുകാര്‍ പറയുന്നു. ഇതു ചൂണ്ടിക്കാട്ടി കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും കുട്ടിക്ക് അധ്യാപികയുടെ ഭാഗത്തു നിന്നും മര്‍ദ്ദനം ഏറ്റതെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി എന്നന്നേയ്ക്കുമായി നഷ്ടമായതായാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അമ്മ വ്യക്തമാക്കി. അധ്യാപികയെ പിരിച്ചു വിടണമെന്ന് വീട്ടുകാര്‍ ആവശ്യം ഉയര്‍ത്തിയിരുന്നു. അതേസമയം, അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജയ് പാല്‍ സിംഗ് അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close