അൽഭുതപ്പെടുത്തും NSG യുടെ ആയുധങ്ങൾ


Spread the love

  • ദാ

  • വന്നു ദേ പോയി എന്ന രീതിയിലായിരുക്കും ഇന്ത്യയുടെ കരിമ്പൂചകൾ എന്നറിയപ്പെടുന്ന നാഷണൽ സെക്യൂരിറ്റി ഗാർഡ് ഓഫ് ഇന്ത്യയുടെ ഓപറേഷൻ അഥവാ അതിവേഗത്തിലുള്ള അപ്രതീക്ഷിത ആക്രമണം..1985 ലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്റ്റിനെ തുടർന്നാണ് തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നിനായി ഇന്ത്യയുടെ സർവ്വോത്തര സുരക്ഷസേനയായി നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) നിലവിൽ വരുന്നത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് സേന പ്രവർത്തിക്കുന്നത്

കറുത്ത വേഷമായതിനാൽ ബ്ലാക് ക്യാറ്റ് അല്ലെങ്കിൽ കരിമ്പൂചകൾ എന്നും ഈ സേന അറിയപ്പെടുന്നു

ബ്രിട്ടന്റെ എസ്.എ.എസ്. ജർമനിയുടെ ജി.എസ്.ജി -9 എന്നീ സേനകളുടെ അതേ മാതൃകയിലാണ് എൻ.എസ്.ജി. യും പ്രവർത്തിക്കുന്നത്.

1986 ലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ,

1993 ലെ ഓപ്പറേഷൻ അശ്വമേധ് ,

2002 ലെ ഓപ്പറേഷൻ വജ്രശക്തി ,

2008 ലെഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

എന്നിവയാണ് സേനയുടെ പ്രധാന ഓപറേഷനുകൾ

എം. എ ഗണപതി ഐ. പി. എസ് ആണ് നിലവിൽ Director general of national security guard

നാഷണൽ സെക്യൂരിറ്റി ഗാർഡ് നേ പോലെ തന്നെ പ്രധാനമാണ് അവർ ഉഭയോഗിക്കുന്ന തോക്കുകളും

 

1. IWI ടാവർ യന്ത്രത്തോക്കുകൾ

IWI എന്നാൽ ഇസ്രായേലി വെപ്പൺ ഇൻഡസ്ട്രീസ്. ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് സ്‌പെഷ്യൽ ഫോഴ്‌സുകളും ടാവർ കുടുംബത്തിൽ പെട്ട ഒരേ പ്ലാറ്റ്ഫോമിലുള്ള യന്ത്രത്തോക്കുകളുടെ പല വേരിയന്റുകളും ഉപയോഗിച്ചുവരുന്നുണ്ട്. TAR 21 എന്ന പ്ലാറ്റ്ഫോമിൽ പണിതവയാണ് ഈ വേരിയന്റുകൾ.

2. കലാഷ്നിക്കോവ് യന്ത്രത്തോക്കുകൾ

പതിറ്റാണ്ടുകളായി ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്സസ് ഉപയോഗിച്ചുവരുന്ന ഒരു യന്ത്രത്തോക്കാണ് കലാഷ്നിക്കോവ്.

3. കാൾ ഗുസ്താവ് റീകോയിൽലെസ് റൈഫിളുകൾ

ഇതൊരു ടാങ്ക് വേധ റൈഫിളാണ്. ഈ 84എംഎം സ്വീഡിഷ് ആയുധനിർമാണ കമ്പനിയായ SAAB ബൊഫോഴ്സിൽ നിന്ന് ലൈസൻസോടുകൂടിത്തന്നെ ഇന്ത്യൻ ഓർഡ്നൻസ് ഫാക്ടറി ബോർഡ് (OFB) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു തോക്കാണ്. ഇത് ബങ്കറുകൾ തകർക്കാനും, ആർമെർഡ് ആയിട്ടുള്ള കെട്ടിടങ്ങൾ തകർത്ത് അകത്തുകയറാനും ഒക്കെയായി ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്സസ് ഉപയോഗിച്ചുവരുന്ന ഒരു തോക്കാണ്.

വളരെ കൃത്യമായി ചെന്ന് ലക്ഷ്യസ്ഥാനം ഭേദിക്കാൻ കഴിവുള്ള ഈ ലോഞ്ചറിന് വേണ്ടി ടാങ്ക് തകർക്കാൻ ഉപയോഗിക്കുന്ന HEAT, ഡ്യൂവൽ പർപ്പസ് റൗണ്ട് ആയ HEDP , SMOKE , ഹൈ എക്സ്പ്ലോസീവ് റൗണ്ടായ HE എന്നിങ്ങനെ പലതരത്തിലുള്ള അമ്മ്യൂണിഷൻ ലഭ്യമാണ്. ലോകത്തെമ്പാടുമുള്ള പലരാജ്യങ്ങളുടെയും സ്‌പെഷ്യൽ ഫോഴ്‌സുകളുടെ ഇഷ്ട ആയുധങ്ങളിൽ ഒന്നാണ് ഇത്.

4. MP-5 സബ് മെഷീൻ ഗൺ

കഴിഞ്ഞ നാല് ദശാബ്ദങ്ങളായി ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്‌സുകളുടെ പ്രിയപ്പെട്ട യന്ത്രത്തോക്കാണ് Heckler & Koch എന്ന ജർമ്മൻ ആയുധനിർമ്മാണകമ്പനി നിർമ്മിക്കുന്ന ഈ യന്ത്രത്തോക്കുകൾ. 1964-ൽ നിർമ്മാണം തുടങ്ങിയ അതിന്റെ പ്രതാപം ഇനിയും അസ്തമിച്ചിട്ടില്ല. അടുത്തുനിന്നുകൊണ്ടുള്ള യുദ്ധത്തിന്, അഥവാ ക്ളോസ് ക്വാർട്ടർ ബാറ്റിലി(CQB)ന് ഈ തോക്കിനോളം ചേരുന്ന മറ്റൊരു ആയുധമില്ല. NSG,MARCOS എന്നിവയ്ക്ക് പുറമെ ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ സേനകളുടെയും ദ്രുതകർമ സേനകളുടേയുമൊക്കെ ഇഷ്ടആയുധവും ഇതുതന്നെ.ഇതിന്റെ ചേമ്പറിൽ German 9x19mm Parabellum റൗണ്ടാണ് ഉപയോഗിക്കപ്പെടുന്നത്. കൃത്യത, ഉയർന്ന ഫയർ റേറ്റ്, കുറഞ്ഞ ഭാരം എന്നിവയും, AK 47 നോട് കിടപിടിച്ചു നിൽക്കുന്ന പ്രകടനവും ഇതിനോടുള്ള സ്‌പെഷ്യൽ ഫോഴ്‌സസിന്റെ ഇഷ്ടം ഇരട്ടിപ്പിക്കുന്നു .

5. SIG SG550 സീരീസ് യന്ത്രത്തോക്കുകൾ

SG എന്നത് അസാൾട്ട് റൈഫിൾ എന്നർത്ഥം വരുന്ന Sturmgewehr എന്നതിന്റെ സംക്ഷിപ്തരൂപമാണ്. Swiss Arms AG നിർമിക്കുന്ന ഈ തോക്കുകൾ ഏറെ ഫലപ്രദമായവയാണ്. ഈ തോക്കിൽ കലാഷ്നിക്കോവിന്റെ ലോങ്ങ് സ്ട്രോക്ക് ഗ്യാസ് പിസ്റ്റൺ ഒരു ക്ളോസ്ഡ് ബോൾട്ട് സിസ്റ്റത്തോട് ചേർത്ത് ഡിസൈൻ ചെയ്തിരിക്കുന്നു. ഈ വിശേഷപ്പെട്ട ഡിസൈൻ ഇതിന്റെ പെർഫോമൻസ് വളരെ മികച്ചതാക്കുന്നു. ഒപ്പം ഇതിന്റെ കൃത്യതയും ഇരട്ടിപ്പിച്ചിരിക്കുന്നു.

6. Galatz സ്നൈപ്പർ റൈഫിളുകൾ

പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു സ്നൈപ്പർ ഗൺ ആണ്. ദൂരെ ഇരുന്നുകൊണ്ട്, ടെലസ്കോപ്പ് അല്ലെങ്കിൽ ഒപ്റ്റിക്കൽ സെറ്റിങ് കിറ്റുകളുടെ സഹായത്തോടുകൂടി വെടിയുണ്ട പായിച്ചുകൊണ്ട് വളരെ കൃത്യമായി ലക്‌ഷ്യം ഭേദിക്കുന്ന തരം തോക്കുകളെയാണ് സ്നൈപ്പറുകൾ എന്ന് വിളിക്കുക. ഇതിൽ 25 റൗണ്ടുകളുള്ള മാഗസിൻ ഘടിപ്പിക്കാനാകും.

7. PSG-1 സ്നൈപ്പർ റൈഫിൾ

ഈ തോക്ക് മ്യൂണിച്ച് 1972 ലെ ഹോസ്റ്റെജ് ക്രൈസിസിനു ശേഷം വികസിപ്പിച്ചെടുത്തതാണ് എന്നാണ് പറയപ്പെടുന്നത്. അന്ന് പലസ്തീനി തീവ്രവാദികൾ ഇസ്രായേൽ ടീമിനെ തട്ടിക്കൊണ്ടുപോയപ്പോൾ, അടുത്തേക്ക് ചെല്ലാതെ തന്നെ കൃത്യമായി തീവ്രവാദികളെ വെടിവെച്ചിടാൻ പോന്നൊരു തോക്ക് തങ്ങൾക്കില്ലാതെ പോയി എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ജർമൻ സൈന്യത്തിനു വേണ്ടി വികസിപ്പിച്ചെടുത്തതാണ് ഈ സ്നൈപ്പർ റൈഫിൾ. Heckler & Koch ആണ് ഈ സെമി ഓട്ടോമാറ്റിക് സ്നൈപ്പർ ഗൺ റൈഫിൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള SWAT, കൗണ്ടർ ടെററിസം സ്‌ക്വാഡുകൾ ഇതെ സ്നൈപ്പർ റൈഫിൾ ഉപയോഗിക്കുന്നുണ്ട്.

8. Negev ലൈറ്റ് മെഷീൻ ഗണ്ണുകൾ

ഇതും ഒരു ഇസ്രായേൽ നിർമിത യന്ത്രത്തോക്കാണ്. മാർക്കോസും സ്‌പെഷ്യൽ ഫ്രണ്ടിയർ ഫോഴ്സും ഗരുഡും പ്രധാനമായും ആശ്രയിക്കുന്ന ഒരു സ്‌ക്വാഡ് ഓട്ടോമാറ്റിക് വെപ്പണാണിത്. ഇതിന്റെ 5.56x45mm റൗണ്ടിന് മിനുട്ടിൽ 700 റൗണ്ട് വെടിയുതിർക്കാനുള്ള ശേഷിയുണ്ട്. 600-1000m വരെ ദൂരത്തേക്ക് ഇതുപയോഗിച്ച് വെടിവെക്കാനാകും.

9. Pika ജനറൽ പർപ്പസ് മെഷീൻഗണ്ണുകൾ

Pulemyot Kalashnikova അഥവാ കലാഷ്നിക്കോവിന്റെ മെഷീൻ ഗൺ എന്നാണ് പൂർണ്ണരൂപം. ഈ റഷ്യൻ നിർമിത മൾട്ടി പർപ്പസ് മെഷീൻ ഗൺ അതിന്റെ പ്രഹരശേഷിക്കും, കൃത്യതയ്ക്കും പ്രസിദ്ധമാണ്. 7.62x54mm റൗണ്ടിൽ പ്രവർത്തിക്കുന്ന ഈ യന്ത്രത്തോക്ക് ഹെലികോപ്റ്ററിൽ പറക്കുമ്പോൾ ഉപയോഗിക്കാൻ ഉത്തമമായ ഒന്നാണ്.

പാരാ സ്‌പെഷ്യൽ ഫോഴ്സും, ഫ്രണ്ടിയർ സ്‌പെഷ്യൽ ഫോഴ്സും മാത്രമാണ് ഈ യന്ത്രത്തോക്കുക ഉപയോഗപ്പെടുത്തുന്നത്. റഷ്യൻ നിർമിത PK, റൊമാനിയൻ PKM എന്നിവയ്ക്ക് പുറമെ കാശ്മീരി തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്ത Norinco Type 80 പികാ യന്ത്രത്തോക്കുകളും ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്‌സുകൾ ഉപയോഗിക്കുന്നുണ്ട്.

10. SVD Dragunov സ്നൈപ്പർ റൈഫിളുകൾ

ഇത് എക്കാലത്തെയും മികച്ച സ്നൈപ്പർ റൈഫിളുകളിൽ ഒന്നാണ്. ലോകത്തെ പല കലാപഭൂമികളിലും ഇത് ഉപയോഗിച്ച് കണ്ടിട്ടുണ്ട്. വിശ്വാസ്യത, പ്രഹരശേഷി, കിറുകൃത്യത എന്നിവയാണ് ഈ സ്നൈപ്പർ തോക്കിന്റെ പ്രധാന ഗുണങ്ങൾ.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close