
ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ആരോപണത്തില്‍ കഴമ്പുണ്ടോ എന്നാവും വിജിലന്‍സ് പരിശോധിക്കുക. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പരാതിയിലാണ് നടപടി.
ഭര്‍ത്താവിന്റെ വരുമാനം മറച്ചുവെച്ചത് സ്വജനപക്ഷപാതമാണെന്നും റീ ഇമ്പേഴ്സ്മെന്റിന് ഖജനാവിന് നഷ്ടവും സംഭവിച്ചെന്നും ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയത്. അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുക്കണമെന്നും സുരേന്ദ്രന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി നവംബര്‍ വരെ ചിലവാക്കിയത് 3,81,876 രൂപ ചിലവാക്കിയെന്നും പൊറോട്ട ഗോപി മഞ്ചൂരിയന്, ദോശ കുറുമ, മാതളനാരങ്ങ ജൂസ്, മിനറല്‍ വാട്ടര്‍, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിള്‍ ജൂസ്, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നെന്നാണ് ആരോഗ്യമന്ത്രി മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായ് സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.