ഇന്ത്യാക്കാര്‍ക്ക് ആശ്വാസമായി അമേരിക്ക എച്ച് 1 ബി വിസ കാലാവധി നീട്ടി


Spread the love

എച്ച് 1 ബി താല്‍ക്കാലിക വിസയെടുത്ത് അമേരിക്കയില്‍ എത്തിയവരെ തല്‍ക്കാലം തിരിച്ചയക്കില്ലെന്ന് ട്രംപ് ഭരണകൂടം. എച്ച് 1 ബി താല്‍ക്കാലിക വിസ നിയമം കര്‍ശനമാക്കുന്നതിന് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴര ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് ഒരു നീക്കത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കില്ലെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസും(യു. എസ്. സി. ഐ. എസ് ) വ്യക്തമാക്കി. ഈ വിസയില്‍ അമേരിക്കയിലെത്തിയവരെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു നിയന്ത്രണവും പരിഗണിക്കുന്നില്ലെന്നും യു. എസ്. സി. ഐ. എസ് അറിയിച്ചു. ഐ.ടി മേഖലയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് എച്ച് 1 ബി പൊലുള്ള താല്‍കാലിക വിസകളാണ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close