ഇന്ത്യ എന്നാല്‍ വ്യവസായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി


Spread the love

ആഗോള വ്യവസായത്തില്‍ ഇന്ത്യയില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടെന്നും ഇന്ത്യ എന്നാല്‍ വ്യവസായമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക സാമ്പത്തിക ഉച്ചകോടിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ മോഡി സിഇഒമാരും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഡിയെ മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രിമാരും അനുഗമിക്കുന്നുണ്ട്.
വിവിധയിടങ്ങളില്‍ നിന്നായി മൂവായിരത്തിലധികം പ്രതിനിധികളാണ് ഇത്തവണ ദാവോസിലെത്തിയത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഉള്‍പ്പെടെ നൂറിലധികം വരുന്ന വ്യവസായികളുടെ വന്‍ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആഗോള കമ്പനികളുടെ 40 സിഇഒമാരും ഇന്ത്യയില്‍നിന്നുള്ള 20 സിഇഒമാരും പങ്കെടുത്തു. ഇന്ത്യയുടെ വളര്‍ച്ചാ പടവുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ മോഡി സംസാരിച്ചെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close