
ഉത്തര കൊറിയയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തര കൊറിയ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദങ്ങളെ നല്ല രീതിയില്‍ ചെറുത്തു നില്ക്കാന് കൊറിയയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ചൈനയെക്കാള്‍ മികച്ച രീതിയില്‍ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണ്. സാമ്രാജ്യത്വത്തിന് എതിരെയുള്ള ചൈനയുടെ നിലപാടുകള്‍ പൊതുവെ ആളുകള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകുന്നില്ല എന്ന വിമര്‍ശനമാണ് കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയ ശാസ്ത്ര സമീപനത്തില്‍ ഉന്നയിച്ചിരുന്നത്.
ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ചിത്രം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പാര്‍ട്ടി സമ്മേളന പ്രചാരണ ബോര്‍ഡുകളില്‍ ഇടം പിടിച്ചത് വിവാദമായിരുന്നു. രണ്ടു സ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ വിവാദത്തെത്തുടര്‍ന്നു മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആ രാജ്യത്തെ പുകഴ്ത്തി പിണറായി വിജയന് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ചത്.