എട്ടു ലക്ഷം നല്‍കാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്ന് കടകംപള്ളി


Spread the love

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രാ വിവാദത്തില്‍ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹെലികോപ്ടര്‍ യാത്രയുടെ പണം പാര്‍ട്ടി നല്‍കും. എട്ടു ലക്ഷം രൂപ നല്‍കാനുള്ള ശേഷിയൊക്കെ സി.പി.എമ്മിനുണ്ട്. അത് പാര്‍ട്ടി നോക്കിക്കോളുമെന്നും കടകംപള്ളി ഒരു സ്വകാര്യ വാര്‍ത്ത ചാനലിനോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും പരിധിയില്‍ വരുന്ന വിഷയമല്ല. ഒരു കാര്യവുമില്ലാത്ത കാര്യത്തിനാണ് ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ദുരിത മേഖലയില്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘത്തെ കാണാന്‍ തൃശൂര്‍ ജില്ലാ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി വന്നു തിരിച്ചുപോയ വകയില്‍ എട്ടു ലക്ഷം രൂപയാണ് ബംഗലൂരു ആസ്ഥാനമായ സ്വകാര്യ ഹെലികോപ്ടര്‍ കമ്ബനിക്ക് നല്‍കേണ്ടത്. ഈ തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഉത്തരവിറക്കിയാണ് വിവാദമായത്.
ഹെലികോപ്ടര്‍ ഇടപാട് ചെയ്തത് ഡി.ജി.പിയാണെന്നും പണം നല്‍കാന്‍ നിര്‍ദേശിച്ചതും ഡി.ജി.പിയാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 13,09006 രൂപ ആവശ്യപ്പെട്ട കമ്ബനിക്ക് വിലപേശിയാണ് എട്ടു ലക്ഷമാക്കിയെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close