
ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍ നിന്ന് നൂറാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു. കാര്‍ട്ടോസാറ്റ്2, മറ്റു 30 ഉപഗ്രഹങ്ങളുമായി 44.4 മീറ്റര്‍ നീളമുള്ള പിഎസ്എല്‍വിസി40 രാവിലെ 9.28ന് കുതിച്ചുയര്‍ന്നു. ഇതില്‍ 28 ഉപഗ്രഹങ്ങള്‍ കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടേതാണ്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണു കാര്‍ട്ടോസാറ്റ്2. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്കാന് കഴിയുന്ന മള്‍ട്ടിസ്പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത.
കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍.