ഓഖി ദുരന്തം: വിവിധ തീരങ്ങളില്‍ നിന്ന് കാണാതായവരുടെ പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു


Spread the love

ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ വിവിധ തീരങ്ങളില്‍ നിന്ന് കാണാതായവരുടെ പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍ക്കാരിന്റെ പുതിയ കണക്കു പ്രകാരം 216 പേരെയാണ് കാണാതായത്. ഇതില്‍ 141 കേരളീയരും 75 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. അതേസമയം ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സംബന്ധിച്ചു വിവരങ്ങളൊന്നും സര്‍ക്കാരിനു കിട്ടിയിട്ടില്ല.
കേരളത്തില്‍ നിന്ന് കാണാതായ 141 പേരില്‍ ഭൂരിപക്ഷം പേരെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. അതേസമയം, വലിയ ബോട്ടുകളില്‍ പോയ 75 ഇതരസംസ്ഥാനക്കാരെ കുറിച്ചു വിശദാംശങ്ങള്‍ ലഭ്യമല്ല. ഇവര്‍ കൊല്ലത്തുനിന്നും കൊച്ചിയില്‍നിന്നുമാണു മത്സ്യബന്ധനത്തിനു പോയത്. ഇവരെക്കൂടി ചേര്‍ക്കുമ്പോള്‍ കേരളതീരത്തുനിന്നു പോയ 216 പേരെ ഇനിയും കണ്ടെത്താനുണ്ട്.
തീരദേശ സംസ്ഥാനങ്ങളിലെയും അസമിലെയും ചീഫ് സെക്രട്ടറിമാരുമായും റിലീഫ് കമ്മീഷണര്‍മാരുമായും സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തമായ നടപടികള്‍വേണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഇക്കാര്യത്തില്‍ ഏകോപനം നടത്തണ്ടിവരും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close