
കശ്മീരിലെ കുപ്വാര ജില്ലയില്‍ ഹിമപാതത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ മരിച്ചവരുടെ എണ്ണം എട്ട് ആയി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ആകെ മൂന്നു പേരെ ഇതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായും ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എട്ട് യാത്രക്കാരോടൊപ്പം രണ്ടു വാഹനങ്ങളിലായി സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച വൈകുന്നേരം സാധ്നാ ടോപിനു സമീപം വെച്ചാണ് ഹിമപാതമുണ്ടായത്.
സാധ്നാ ടോപ്പിനു സമീപമുണ്ടായ മറ്റൊരു ഹിമപാതത്തില്‍ കാണാതായ എട്ടു പേരില്‍ ഏഴു വയസ്സുകാരനായ കുട്ടിയെ രക്ഷപ്പെടുത്തി. മൂന്നു പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഇവരും അപകടത്തില്‍പ്പെട്ടത്.