കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം: നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു


Spread the love

ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മുവിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമമാണ് സൈന്യം തടഞ്ഞത്. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയാറാന്‍ ശ്രമിച്ച മൂന്ന് ഭീകരരില്‍ ഒരാളെയാണ് സൈന്യം വധിച്ചത്. മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു.

രാവിലെ അര്‍ണിയ സെക്ടറിലെ നികോവല്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ (ബിഒപി) രണ്ടുമൂന്നു പേരുടെ ചലനം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ ഭീകരരാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ത്യന്‍ സൈന്യം വെടിവയ്പ് ആരംഭിച്ചതായി ബിഎസ്ഫ് ഐജി റാം അവ്തര്‍ പറഞ്ഞു.

അതിനിടെ, ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഭീകരാക്രമണത്തിനും പാക്ക് സൈന്യത്തിന്റെ പ്രകോപനത്തിനും മറുപടിയായി സേന തിരിച്ചടിച്ചു. ബുധനാഴ്ച രാത്രി മാത്രം പാകിസ്താന്റെ രണ്ട് പോസ്റ്റുകള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ആസൂത്രണത്തോടെയുള്ള നീക്കത്തിനു മുന്നില്‍ പാക്ക് സൈന്യത്തിന്റെ ശബ്ദം നിലച്ചതായി സേനാ വക്താവ് പറഞ്ഞു. ഈ വര്‍ഷം ആദ്യമുണ്ടായ പാക്ക് വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close