കശ്മീരില്‍ നുഴഞ്ഞുകയറ്റം: ആറു ഭീകരരെ സൈന്യം വധിച്ചു


Spread the love

ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ആറ് ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഉറി മേഖലയിലെ ഡുലാന്‍ജയിലാണ് സൈന്യവും പോലീസും ചേര്‍ന്ന് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടഞ്ഞത്. കൂടാതെ ഭീകരരില്‍ നിന്ന് ആയുധങ്ങളും സേന പിടിച്ചെടുത്തു. ഭീകരര്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് സേനയുടെ നിഗമനം. ബിഎസ്ഫും പൊലീസും സായുധപൊലീസ് സേനയും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close