കാഡ്ബറി -ചോക്ലേറ്റുകളുടെ രാജാവ്


Spread the love

ചോക്ലേറ്റുകൾ… കൊച്ചു കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപെടുന്ന ഇത്തിരി മധുരം.. കുഞ്ഞി കുരുന്നുകളുടെ വാശി മാറ്റാനും നല്ല പാതിയുടെ പിണക്കം തീർക്കാനും പ്രണയദിനത്തിൽ ചുവന്ന റോസാപ്പൂക്കളോടൊപ്പം സമ്മാനിക്കാനും തിരഞ്ഞെടുക്കുന്ന സ്നേഹത്തിൽ പൊതിഞ്ഞ മധുരകട്ടകൾ… ചോക്ലേറ്റുകളുടെ ഓർമകൾക്കൊപ്പം മിക്കവാറും എല്ലാവരുടെയും മനസ്സിൽ കടന്നു വരുന്നത് തിളങ്ങുന്ന പർപ്പിൾ കടലാസിലെ ആ സുവർണ്ണ ലിപികളായിരിക്കും ” കാഡ്‌ബറി.. അതെ.. ചോക്ലേറ്റുകളുടെ രാജാവ്.. ”

1924 ൽ ബെർമിങ്ഹാമിൽ ചായയും കാപ്പിയും ചോക്ലേറ്റ് പാനീയങ്ങളും വിറ്റിരുന്ന ജോൺ കാഡ്‌ബറി എന്ന കച്ചവടക്കാരനാണ് കാഡ്‌ബറി പ്രചാരത്തിലെത്തിച്ചത്. ഉയർന്ന ഇറക്കുമതി ചുങ്കവും നിർമ്മാണ ചിലവും കാരണം കൊക്കോ, ചോക്ലേറ്റ് പാനീയങ്ങൾ ആണ് സമ്പന്നർക്ക് മാത്രം ലഭിച്ചിരുന്ന ആഡംബര ഭക്ഷ്യ വസ്തു ആയിരുന്നു. ഏതാണ്ട് ഈ സമയത്തു തന്നെയാണ് കൊക്കോ പൊടിയിൽ നിന്നും വിഭവങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ജോൺ കാഡ്‌ബറി തന്റെ സഹോദരൻ ബെഞ്ചമിന്റെ സഹായത്തോടെ കാഡ്‌ബറി സാമ്രാജ്യത്തിനു ആരംഭം കുറിക്കുന്നത്. ‘കാഡ്‌ബറി സഹോദരന്മാർ ‘എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. കൊക്കോ പൗഡറിൽ നിന്നും അതിന്റെ കയ്പ് വേർതിരിക്കാനുള്ള ശ്രമം വിജയം കണ്ടതോടെ ജോൺ കാഡ്‌ബറി തന്റെ വിജയകുതിപ്പ് ആരംഭിച്ചു. ഹോളി, ഈസ്റ്റെർ തുടങ്ങിയ വിശേഷാവസരങ്ങളിൽ സമ്മാനിക്കാൻ കമനീയ പെട്ടികളിൽ ചോക്ലേറ്റ് നൽകാൻ ആരംഭിച്ചതും ഈസ്റ്റെർ ചോക്ലേറ്റ് എഗ്ഗ്‌സ് അവതരിപ്പിച്ചതും ആയിരുന്നു കാഡ്‌ബറിയുടെ വളർച്ചയിലെ വഴിത്തിരിവ്. ഇത് കാഡ്‌ബറി സഹോദരങ്ങളെ കോടീശ്വരന്മാരായി മാറ്റി.

1990 മുതൽ കാഡ്‌ബറിയുടെ ഫാക്ടറി ആണ് കാഡ്‌ബറി വേൾഡ് എന്നറിയപ്പെടുന്നത്. ചോക്ലേറ്റുകളുടെ ഉൽഭവം, ചരിത്രം, നിർമാണം എന്നിവ വിശദീകരിച്ചു വർഷത്തിൽ 5 ലക്ഷത്തോളം സഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു. തങ്ങളുടെ കൊക്കോ തോട്ടങ്ങളിൽ നിന്നും മികച്ച കൊക്കോ പഴങ്ങൾ തിരഞ്ഞെടുത്ത് അനുഭവ സമ്പന്നരായ തൊഴിലാളികളുടെ സഹായത്തോടെ ഏറ്റവും മികച്ച ചോക്ലേറ്റ് ഉത്പന്നങ്ങൾ മാത്രമാണ് വിപണിയിൽ എത്തിക്കുന്നത് എന്ന് കാഡ്‌ബറി അവകാശപ്പെടുന്നു. അത് അന്വർത്ഥമാക്കും വിധം തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെട്ട കാഡ്‌ബറിയുടെ ചോക്ലേറ്റ് ശ്രേണികളാണ് ഡയറി മിൽക്ക്, ക്രഞ്ചി, കാരാമെൽ, വിസ്‌പേർ, ബൂസ്റ്റ്‌ ഫെഡ്ജ്, ക്രീം എഗ്ഗ്‌സ് എന്നിവ.

എന്നാൽ ചില ഗുരുതര ആരോപണങ്ങൾ ഇതിനിടക്കൊന്നു കാഡ്‌ബറിയുടെ കുതിപ്പിന് തടസം സൃഷ്ടിച്ചിരുന്നു. 2006 ൾ സാൽമൊണെല്ല വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതും 2007 ൽ ലേബലിങ്ങിലെ പ്രശ്നങ്ങൾ മൂലം ഈസ്റ്റെർ എഗ്ഗ് ചോക്ലേറ്റുകൾ വിപണിയിൽ നിന്നു പിൻവലിച്ചതും 2008ൽ പതിനൊന്നു തരം ചോക്കലേറ്റ് ഉത്പന്നങ്ങൾ മെലാമിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്താൽ നിർത്തലാക്കേണ്ടി വന്നതും ചോക്ലേറ്റുകളിൽ പന്നികൊഴുപ്പിന്റെ അംശം ഉണ്ടെന്ന ആരോപണം ഉയർന്നതും കാഡ്‌ബറി ലോകത്തിനു തലവേദന സൃഷ്ടിച്ചിരുന്നു. പക്ഷെ കാഡ്‌ബറി ചോക്ലേറ്റുകളോട് അതിയായ പ്രീതി ഉണ്ടായിരുന്ന ഉപഭോക്താക്കളുടെ സഹായത്തോടെആരോപണങ്ങളെ എല്ലാം നിഷ്പ്രയാസം തട്ടി മാറ്റി കൂടുതൽ ആകർഷകങ്ങളായ ചോക്ലേറ്റുകൾ ഒരുക്കി കാഡ്‌ബറി തന്റെ സ്ഥാനം തിരിച്ചു പിടിച്ചു. ഇന്ന് ഏതാണ്ട് മൂന്ന് ബില്യൺ ഡോളർ വാർഷിക വരുമാനത്തോടെ 160 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കാഡ്‌ബറി തന്റെ തന്നെ ഡയറി മിൽക്ക്, ബോൺവിറ്റ, ഓറിയോ, ഫൈവ്സ്റ്റാർ തുടങ്ങിയ കരുത്തുറ്റ ബ്രാൻഡുകളോടെ ചോക്ലേറ്റ് ലോകത്തെ രാജാവായി തന്നെ വിഹരിക്കുന്നു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close