
തെക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 17 പേര് മരിച്ചു. മുപ്പതിലേറേ പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. നൂറിലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 50 പേരെ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. പ്രധാനപ്പെട്ട ഹൈവേയടക്കം കാലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.