
കുറ്റിപ്പുറത്ത് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ല. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കുറ്റിപ്പുറത്ത് ആയുധങ്ങള്‍ കണ്ട സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്ത്തകരകോട് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.
സംഭവത്തെക്കുറിച്ച് ഡിജിപി നേരിട്ട് തന്നെ അന്വേഷണം നടത്തണം. ആയുധങ്ങള്‍ കണ്ട സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ല. ഒറ്റപ്പെട്ടതോ യാദൃശ്ചികമായതോ ആണ് സംഭവമെന്ന് കരുതാനാകില്ല. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അന്വേഷണത്തിന് നിയോഗിക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് ആദ്യം ബാഗുകളിലാക്കിയ നിലയില്‍ സൈന്യം ഉപയോഗിക്കുന്ന മൈനുകള്‍ കണ്ടെത്തിയിരുന്നു.