
കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതായി അധികൃതര്‍. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പ് കാലയളവില്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ കഴിയും.
രാജ്യം വിടുന്നവരെ കരിമ്ബട്ടികയില്പ്പെടുത്തില്ല. അവര്‍ക്ക് നിയമവിധേയമായി കുവൈത്തിലേക്ക് വീണ്ടും തൊഴില്‍ വിസയില്‍ വരാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, കുറ്റകൃത്യങ്ങളിലും സാമ്ബത്തിക കേസുകളില്‍പ്പെട്ടവര്‍ക്കും പൊതുമാപ്പ് ബാധകമല്ലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് ഒപ്പുവച്ച പൊതുമാപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നു. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടാത്തവര്‍ പിഴയും ശിക്ഷയും ഉള്‍പ്പെടെ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
വിവിധ കാരണങ്ങളാല്‍ ഇഖാമ കാലാവധി കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. നിലവില്‍ കുവൈത്തില്‍ അനധികൃതമായി താമസിച്ചാല്‍ ഓരോ ദിവസത്തിനും രണ്ട് കുവൈത്ത് ദിനാറാ (424 രൂപ)ണ് പിഴ. താമസരേഖകളില്ലാതെ മാസങ്ങളായി രാജ്യത്ത് കഴിയുന്ന പതിനായിരങ്ങളുണ്ട്. വന്‍ പിഴ നല്കാനില്ലാതെ കഴിയുന്ന ഇവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപനം സഹായകമാകും.