ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും പാടില്ല


Spread the love

ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ ഒരുകാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ലെന്നും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എറണാകുളം ജില്ലാസമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനം വൈകുന്നേരം മറൈന്‍ഡ്രൈവിലെ പൊതുസമ്മേളനത്തോടെ സമാപിക്കും. മുഖ്യമന്ത്രിയാണ് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകന്‍.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close