
മലയാളികള്‍ക്ക് ചായ പ്രിയപ്പെട്ടതാണ്. ഒരു ദിവസത്തില്‍ കുടിക്കുന്ന ചായയുടെ എണ്ണം പോലും നിശ്ചയമില്ലാത്തവരും ഉണ്ട്. ഇങ്ങനെയുള്ളവര്‍ ചായ ഇത്രയും അധികം കുടിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചായ ആധികം കുടിക്കുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല. എന്നാല്‍ ദോഷം അധികമാണ്. തേയിലയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് ഏറ്റവും ദോഷകരമായ വസ്തു.
തേയിലയിലടങ്ങിയിരിക്കുന്ന കഫീന്‍ ഉറക്കം ഇല്ലാതാക്കാന്‍ സാധിക്കും. ഇക്കാരണത്താലാണ് ഉറങ്ങുന്നതിന് മുമ്പ് ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കുടിക്കരുതെന്ന് പറയുന്നത്. ചെറിയ തോതില്‍ വയറിളക്കം ഉണ്ടാവാന്‍ കഫീനിന്റെ അമിതോപയോഗം കാരണമായേക്കാം.
തേയിലയിലടങ്ങിയിരിക്കുന്ന തിയോഫിലിന്‍ എന്ന രാസവസ്തുവിന് ശരീരത്തെ നിര്‍ജ്ജലീകരിക്കാന്‍ സാധിക്കും. ഇത് മലബന്ധം ഉണ്ടാവുന്നതിന് കാരണമാകുന്നു. ചായപ്പൊടിയിലടങ്ങിയിരിക്കുന്ന പ്രധാനമൂലകമാണ് കഫീന്‍. മൂഡ് എന്‍ഹാന്‍സിങ്ങ് ഡ്രഗ് എന്നറിയപ്പെടുന്ന കഫീന്‍ താത്കാലികമായ ഉണര്‍വ്വ് തരുന്നതിന് സഹായിക്കും. ഇത് കൂടുതലായി ഉപയോഗിക്കുന്നത് ഉത്കണ്ഠയും ആകാംക്ഷയും വര്‍ദ്ധിക്കുന്നതിന് കാരണമാകും. ചായയിലെ കഫീന്‍ തന്നെയാണ് ഇവിടെയും വില്ലന്‍. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ മുരടിപ്പിക്കും. ഇതിനാലാണ് ഗര്‍ഭിണികളായ സ്ത്രീകള്‍ ചായയുടെ ഉപയോഗം കുറക്കണമെന്ന് പറയുന്നത്. അമിതമായി ചായ കുടിക്കുന്നതിന്റെ ഏറ്റവും വലിയ പാര്‍ശ്വഫലം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ആണെന്ന് പറയാം. പുരുഷന്മാരില് മദ്യം കഴിക്കുന്നതിനത്രത്തോളം തന്നെ സാധ്യത ചായ കൊണ്ടും വരാം എന്ന് ഗവേഷകര്‍ പറയുന്നു. ചിലരില്‍ ചായ കാന്‍സറിന് കാരണമായിട്ടുണ്ട് കാര്‍ഡിയോ വസ്കുലാര്‍ സംവിധാനങ്ങള്‍ക്ക് ഭീഷണിയാണ് തേയില. ഹൃദയസംബന്ധമായ തകരാറുകള്‍ നേരിടുന്നവര്‍ ചായ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.