ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്


Spread the love

ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നാണ് പ്രതിക്ഷയെന്നും ജ.കുര്യന്‍ ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം താനടക്കം നാല് ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഫുള്‍കോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളില്‍ താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം സംഭവത്തില്‍ പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടേക്കും. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാനാണ് ശ്രമം.
പരമേന്നത നീതിപീഠത്തിലുണ്ടായ അത്യപൂര്‍വ പ്രതിസന്ധിക്ക് ഇന്ന് പരിഹാരം കാണുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ പ്രതീക്ഷ. നാല് ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായിട്ടുള്ളത് നീതിന്യായ വ്യവസ്ഥയിലെ ആഭ്യന്തര പ്രശ്‌നമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

 

 

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close