ജമ്മുവില്‍ വീണ്ടും വെടിവയ്പ്പ്: ജവാന്‍ മരിച്ചു


Spread the love

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധര്‍ സെക്ടറില്‍ ഇന്നുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് ജവാന്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചന്ദന്‍ കുമാര്‍ റായ് (25) ആണ് മരണപ്പെട്ടത്. വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ ഇപ്പോഴും പാക് സേനയുമായുള്ള പോരാട്ടം തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിനമാണ് നിയന്ത്രണരേഖ ലംഘിച്ച് പാകിസ്ഥാന്‍ ആക്രമണം തുടരുന്നത്. കാശ്മീരിലെ ആര്‍ എസ് പുര, അഖ്‌നൂര്‍ മേഖലകളില്‍ ഇന്നലെ പാക് ആക്രമണം നടത്തിയിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close