
ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് അസാധാരണ സംഭവമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യറിയിലും ക്രിത്രിമമുണ്ടെന്നാണ് നാലു ജഡ്ജിമാര്‍ നല്കിയ കത്ത് സൂചിപ്പിക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്. ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്നത് വന്‍ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസിന് പറയാനുള്ളത് അറിയണമെന്നും യെച്ചൂരി പറഞ്ഞു. ഇത് അന്വേഷിക്കേണ്ടതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതക്കും കളങ്കം വന്നിട്ടുണ്ടോയെന്നത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും, അനുവദിക്കാന്‍ പാടില്ലാത്തതാണിതെന്നും യെച്ചൂരി വ്യക്തമാക്കി.