ഡോക്ടര്‍ക്ക് ഭ്രാന്തേ? രണ്ടാഴ്ചക്കുള്ളില്‍ ഡോക്ടര്‍ കത്തിച്ചത് 15 കാറുകള്‍


Spread the love

കര്‍ണാടകയിലെ ഗുര്‍ബര്‍ഗയില്‍ കാറുകള്‍ തീയിട്ടു നശിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. രണ്ടാഴ്ചക്കുള്ളില്‍ 15ഓളം കാറുകളാണ് ഡോക്ടര്‍ കത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഡോക്ടറും മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അമീത് ഗയ്ക്വാദിനെയാണ് കാര്‍ തീയിട്ടതിന് പോലീസ് പിടികൂടിയത്. ബെല്‍ഗാം മേഖലകളില്‍ അര്‍ദ്ധരാത്രിയില്‍ കാര്‍ കത്തിക്കുന്നത് പതിവായതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
വീടുകളില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ അര്‍ദ്ധരാത്രിയോടെ വന്ന് തീയുടന്നതാണ് ഇയാളുടെ രീതി. സംഭവ സ്ഥലത്ത് നിന്ന് ഇയാളെ പിടികൂടാന്‍ ആവശ്യമായ തെളിവുകളോ സൂചനകളോ ഒന്നും ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വിശ്വേശരയ്യ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ അമീതിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയില്‍ കാര്‍ കത്തിക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ ഇയാളുടെ കയ്യില്‍ നിന്നും കണ്ടെത്തി. തുടര്‍ന്നാണ് സംഭവത്തിന് പിന്നില്‍ ഇയാളാണെന്ന് മനസിലായത്.
ചോദ്യം ചെയ്യലിനോട് ഇയാള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഇയാളുടെ കാര്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നും കര്‍പ്പൂരം, എന്‍ജിന്‍ ഓയില്‍, പെട്രോള്‍, ഡീസല്‍, സ്പിരിറ്റ് എന്നിവ കണ്ടെത്തി. എന്നാല്‍ കാര്‍ കത്തിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം എന്തെന്ന് പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സീമ ലാത്കര്‍ അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close