തണുത്തുറഞ്ഞ് യുഎസും കാനഡയും; 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്


Spread the love

യുഎസും കാനഡയും കൊടുംശൈത്യത്തിലായതായി റിപ്പോര്‍ട്ട്. യുഎസില്‍ ഇതുവരെ 19 പേര്‍ മരിച്ചതായാണ് വിവരം. കാനഡയിലെ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്. കൊടുംതണുപ്പു മൂലമുണ്ടാകുന്ന, ഫ്രോസ്റ്റ് ബൈറ്റ് എന്ന ശരീരവീക്കത്തെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കിഴക്കന്‍ അമേരിക്കയുടെ മൂന്നില്‍ രണ്ടു ഭാഗത്തും താപനില ഇനിയും താഴാനാണു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ആയിരക്കണക്കിനു വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ആയിരക്കണക്കിനു സര്‍വീസുകള്‍ വൈകുന്നുമുണ്ട്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം, സൗത്ത് കാരലൈനയിലെ ചാള്‍സ്റ്റണ്‍ വിമാനത്താവളം എന്നിവയെയാണ് അതിശൈത്യം കൂടുതല്‍ ബാധിച്ചത്.

കാനഡയിലും രണ്ടാഴ്ചയോളമായി കനത്ത ശൈത്യമാണ്. മോണ്‍ട്രിയല്‍, ടൊറന്റോ വിമാനത്താവളങ്ങളില്‍നിന്നുള്ള പല സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ശൈത്യത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. അതിശൈത്യം അടുത്തയാഴ്ചയും തുടരാന്‍ സാധ്യതയുണ്ടെന്നും കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടേക്കാമെന്നും യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് മുന്നറിയപ്പു നല്‍കിയിട്ടുണ്ട്.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close