തീയറ്ററുകളില്‍ ദേശീയ ഗാനം: ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍


Spread the love

തീയറ്ററുകളില്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് ആറ് മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയഗാനം തീയറ്ററുകളില്‍ കേള്‍പ്പിക്കണമോ എന്നതിനേപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസംബറില്‍ 12അംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. ജൂണ്‍ 5നകം റിപ്പോര്‍ട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ചിഹ്നഹ്‌നങ്ങളെ അവഹേളിക്കുന്നത്് തടയുന്നതിനുള്ള നിയമത്തില്‍ മാറ്റം വരുത്തും, ആവശ്യമായ മാര്‍ഗരേഖ പുറത്തിറക്കും അതുവരെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിട്ട കോടതി തന്നെ 11 മാസം കഴിഞ്ഞപ്പോള്‍ നിലപാട് മാറ്റി. ദേശീയ ഗാനത്തോടുള്ള ആദരത്തില്‍ മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവുമാണ് പ്രതിഫലിക്കുന്നത് എന്നാണ് 2016 നവംബറില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ഒക്‌ടോബറില്‍ സ്വന്തം നിലപാടിനെ കോടതി തന്നെ വിമര്‍ശിച്ചു. ‘ഇന്ത്യക്കാര്‍ ദേശഭക്തി നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ടതില്ല. ദേശഭക്തി ഇങ്ങനെ പ്രദര്‍ശിപ്പിക്കണമെന്നാണെങ്കില്‍ നാളെ മുതല്‍ സിനിമാ തീയറ്ററില്‍ ടീഷര്‍ട്ടും ഷോട്‌സും ഇടരുതെന്നും അത് ഗാനത്തെ അവഹേളിക്കലാകുമെന്നും പറയും. ഈ സദാചാര പോലീസിങ് എവിടെ ചെന്ന് നില്‍ക്കുമെന്നും കോടതി ചോദിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close