തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം


Spread the love

റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. എസ്പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണത്തിലേര്‍പ്പെട്ട കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരില്‍ ആരും തന്നെ പുതിയ സംഘത്തിലില്ല. കോട്ടയം യൂണിറ്റ് ആണ് വലിയകുളംസീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന നിലപാട് സ്വീകരിച്ചത്. നടപടി ക്രമത്തിന്റെ ഭാഗമായാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം തോമസ് ചാണ്ടിക്കെതിരെയായ കേസ് ഇന്ന് കോട്ടയം വിജിലന്‍സ് കോടതി പരിഗണിക്കും. അനധികൃതമായി സര്‍ക്കാര് പണം ഉപയോഗിച്ച് റോഡ് നിര്മിച്ചുവെന്നും ഇത് മൂലം സര്ക്കാര് ഖജനാവിന് നഷ്ടം സംഭവിച്ചുവെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close