ദിലീപ് വീണ്ടും കോടതിയിലേക്ക്… നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തേടി


Spread the love

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ കോടതിയില്‍ മജിസ്‌ട്രേറ്റിന്റെ സാനിധ്യത്തില്‍ പരിശോധിച്ചു. ഈ സാഹചര്യത്തിലാണ് ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്.

കേസില്‍ ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ അവ പരിശോധിക്കാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.

അതിനിടെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഈ മാസം വിധി പറയാനിരിക്കുകയാണ്. കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്ന സാക്ഷിമൊഴികള്‍ അടുത്തിടെ പുറത്തായിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് സാക്ഷിമൊഴികള്‍.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close