ദേശീയ മെഡിക്കല്‍ അസോസിയേഷന്‍ പണിമുടക്ക് പിന്‍വലിച്ചു


Spread the love

ദേശീയ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. രാജ്ഭവന് മുന്നിലെ നിരാഹാര സമരവും പിന്‍വലിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്.ബജറ്റ് സമ്മേളത്തിന് മുമ്പ് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.

ആരോഗ്യ മേഖലയില്‍ ബില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയില്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഗുണമേ ഉണ്ടാക്കു. ബില്ലുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കുള്ള ആശങ്ക സംബന്ധിച്ച് ഐഎംഎ പ്രതിനിധികളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെന്നും നഡ്ഡ അറിയിച്ചിരുന്നു. ഡോക്ടര്‍മാരുടെ ആശങ്ക നീക്കണമെന്ന് കോണ്‍ഗ്രസും എസ്പിയും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പഠനം അസാധ്യമാക്കുമെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close