പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം


Spread the love

പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഊഹാപോഹങ്ങള്‍ ആണ് വസ്തുതകള്‍ ആയി അവതരിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റെല്ലാവരും അഴിമതിക്കാരാണെന്നാണ് തോന്നുക. ത്വരിത പരിശോധനാ റിപ്പോര്‍ട്ടിന്റെ ഫയല്‍ അടുത്ത ബുധനാഴ്ച ഹാജരാക്കണം. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണ് എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്മേല്‍ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ പൂര്‍ണ്ണമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close