പൊലീസിന് കര്‍ശന താക്കീതുമായി മുഖ്യമന്ത്രി; നിയമ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം അധികാരമുള്ളവരാണു പൊലീസ്


Spread the love

എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസുകാരെന്ന് ഓര്‍മപ്പെടുത്തി കേരള പൊലീസിന് കര്‍ശന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം അധികാരമുള്ളവരാണു പൊലീസ്. കൊല്ലത്തു സിറ്റി പൊലീസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പൊലീസിന് ഇടപെടാം. അതിനുള്ള അധികാരവും അവകാശവും പൊലീസിനുണ്ട്. എന്നാല്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ച ഒരാളുടെ നേര്‍ക്ക് ക്രമവിരുദ്ധമായി ഇടപെടാന്‍ പൊലീസിന് അധികാരമുണ്ടോ എന്ന് പിണറായി ചോദിച്ചു. സാധാരണ നിലയിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇടപെടാന്‍ പൊലീസിന് അധികാരമുണ്ടോ. അങ്ങനെ ഇടപെടുന്ന ചില ആളുകള്‍ പൊലീസിലുണ്ട്.

ജാഗ്രത എപ്പോഴും കരുതണം. അല്ലെങ്കില്‍ ഉള്ള പേരും മോശമാകും. ഭാവിക്കും തകരാറു സംഭവിക്കും. ഒരു ദുഷ്‌പേരു സമ്പാദിച്ചു സര്‍വീസില്‍ തുടരുകയല്ലല്ലോ വേണ്ടത്.
പൊലീസിനു പൊലീസിന്റേതായ രീതികള്‍ പ്രകടിപ്പിക്കാനാണു സ്വാഭാവികമായി താല്‍പര്യമുണ്ടാവുക. രണ്ടു തെറി പറയുക, പറ്റുമെങ്കില്‍ നാലു ചാര്‍ത്തിക്കൊടുക്കുക ഇങ്ങനെയെല്ലാമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ക്കെന്തോ അവകാശമുണ്ട് എന്നു പണ്ടുപണ്ടേ നമ്മുടെ നാട്ടില്‍ പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ്.

എന്നാല്‍ കാലം മാറി. പൊലീസും മാറി. എന്നാലും താന്‍ മാറില്ല എന്നു ചിന്തിക്കുന്ന ചിലര്‍ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close