
പ്രതിമാസം നാല് കോടി സര്‍ജിക്കല്‍ മാസ്ക്കുകളും, 20 ലക്ഷം ഫേസ് ഷീൽഡുകളും കയറ്റുമതി ചെയ്യാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. നേരത്തേ ഒരു മാസം 50 ലക്ഷം പി.പി.ഇ. കിറ്റുകൾ കയറ്റുമതി ചെയ്യുന്നതിനും കേന്ദ്രം അനുമതി നല്‍കിയിരുന്നു. പ്രധാന മന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മാസ്ക്കുകളും, ഫേസ് ഷിൽഡുകളും യാതൊരു നിയന്ത്രണവുമില്ലാതെ കയറ്റുമതി ചെയ്യാനുള്ള അനുമതി കേന്ദ്രം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർജിക്കൽ മാസ്ക്കുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കാണ് ഇപ്പോൾ ഇളവ് ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവയ്ക്കു വലിയ തോതിലുള്ള കയറ്റുമതി അന്വേഷണങ്ങൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലുമാണ് ഇങ്ങനെയൊരു തീരുമാനം.
ഇതുവരെ ആഗോളതലത്തിൽ ചൈനീസ് നിർമ്മാതാക്കളായിരുന്നു പി.പി.ഇ. കിറ്റുകൾ, മാസ്ക്കുകൾ, ഫേസ് ഷീൽഡുകൾ, പുനരുപയോഗിക്കുവാനാകാത്ത സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണവും കയറ്റുമതിയും നിർവഹിച്ചിരുന്നത്, കൂടാതെ ചൈനീസ് കമ്പനികൾ കയ്യടക്കി വച്ചിരുന്ന മറ്റൊരു മേഖലയാണ് സി.സി ടി.വി ക്യാമറകളുടെയും, കമ്മ്യൂണിക്കേഷൻ അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണം, എന്നാൽ സുരക്ഷാ ഭീക്ഷണികൾ മുൻ നിർത്തി ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രാൻഡുകളുടെ വീഡിയോ സ്ട്രീമിംഗ് ആപ്പുകളെയും ഉടൻ തന്നെ ഇന്ത്യ നിരോധിച്ചേക്കാം എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള പല സി.സി.ടി.വി അനുബന്ധ ഉപകരണ നിർമ്മാതാക്കളും ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇലക്ട്രോണിക് സുരക്ഷാ ഉപകരണങ്ങളുടെ ഡീലർമാരുടെ സംഘടനകളും ഇന്ത്യയിൽ നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക് പിൻതുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ സമീപ കാലത്ത് തന്നെ ചൈനീസ് നിർമ്മിത ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് മഹാമാരി, വെട്ടുകിളികളുടെ ആക്രമണം, ചൈനീസ് ആക്രമണ ഭീഷണി എന്നിങ്ങനെ ഒരേ സമയം രാജ്യം പല വിധത്തിലുള്ള ഭീക്ഷണികൾ നേരിടുമ്പോഴും, ഇന്ത്യയുടെ സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയത് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2