ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രാപ്തമാണെന്ന് രാഹുല്‍ ഗാന്ധി


Spread the love

2019 ല്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും കോണ്‍ഗ്രസ് അതിന് പ്രാപ്തമാണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജാതിയുടെയും മതത്തിന്റെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. ജി.ഒ.പി.ഐ.ഒ( ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) ബഹ്‌റൈനില്‍ തിങ്കളാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറുമാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മാനിക്കുമെന്നും അദ്ദേഹം വിദേശ ഇന്ത്യക്കാര്‍ക്ക് ഉറപ്പു നല്‍കി. സംഘടനയ്ക്കുള്ളില്‍ മാറ്റങ്ങളുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് രാഹുല്‍ ഇതിലൂടെ നല്‍കിയത്.

തങ്ങളുടെ കോട്ടയായിരുന്ന ഗുജറാത്തില്‍ ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യമഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ സമ്ബ്രദായം മെച്ചപ്പെടുത്തുക എന്നതാണ് രാജ്യപുരോഗതിക്കു വേണ്ടി താന്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങളെന്നും രാഹുല്‍ പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close