ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണിയായി “വെട്ടുകിളി ആക്രമണം”


Spread the love

ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ, പാകിസ്ഥാൻ, കിഴക്കൻ ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെ ഭക്ഷ്യ സുരക്ഷയ്ക്ക്, വെട്ടുകിളിയുടെ ആക്രമണം ഗുരുതരമായ ഭീഷണിയാകുന്നു. തുടരെ തുടരെ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളാണ് ഇവയുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിന് കാരണമാകുന്നതെന്ന് അവർ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രധാന ഏജൻസിയായ ‘ ലോക കാലാവസ്ഥ സംഘടന” (W.M.O)യുടെ റിപ്പോർട്ട് പ്രകാരം വളരെ വലിയ രീതിയിലുള്ള കാലാവസ്ഥ വ്യതിയാനവും, മരുഭൂമി മേഖലയിൽ മഴ പെയ്യുന്നതും, മറ്റു പ്രദേശങ്ങളിലെ താപനില ഉയരുന്നതും, ഉഷ്ണ മേഖലയിലെ ചുഴലി കാറ്റിനോടനുബന്ധിച്ച് ഉണ്ടാകുന്ന ശക്തമായ കാറ്റുകളും, കീടങ്ങളുടെ പ്രജനനത്തിനു ഉചിതമായ സാഹചര്യം ഒരുക്കുന്നുണ്ട്.           

വലിയ കൂട്ടങ്ങളായി വന്ന് ചെടികളെ മാരകമായ തോതിൽ തിന്നു നശിപ്പിക്കുന്ന, ചെറിയ കൊമ്പുള്ള ഇത്തരം ജീവികൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഏകദേശം 2 ഡസനോളം ജില്ലകളിലെ കൃഷികൾ നശിപ്പിച്ചു കളഞ്ഞു. വെട്ടു കിളികളുടെ എണ്ണം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ കൂടുതലാണ് ഇപ്പോൾ. മാത്രമല്ല ഇത് മൂലം പാകിസ്ഥാനിൽ ഫെബ്രുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 

മരുഭൂമിയിൽ കാണപ്പെടുന്ന ഇത്തരം വെട്ടുകിളിക,ൾ പണ്ട് മുതലേ ഉള്ളതാണെന്നും, എന്നാൽ അടുത്തിടെ ഉണ്ടായ തീവ്രമായ വ്യാപനവും, അതേ തുടർന്നുണ്ടായ അവയുടെ ആക്രമണങ്ങളും കാലാവസ്‌ഥ വ്യതിയാനത്തിന്റെ ഫലമാണെന്നും, അതിനു കാരണം മനുഷ്യൻ തന്നെയണെന്നുമാണ് കാലാവസ്ഥ സംഘടന അവരുടെ ആർട്ടിക്കിളിൽ സൂചിപ്പിച്ചിരിക്കുന്നത്. 

2019- ലുണ്ടായ കീടങ്ങളുടെ ആദ്യ ആക്രമണത്തിൽ സൊമാലിയ, എത്യോപിയ എന്നീ രാജ്യങ്ങളിലെ ഏകദേശം 70,000 ഹെക്ടർ കൃഷി ഭൂമിയും, കെനിയയിലെ 2400 കിലോമീറ്ററോളം കൃഷി ഭൂമിയും ഇവ ആക്രമിച്ചു നശിപ്പിച്ചിരുന്നു. പുതിയ കണക്കുകൾ പ്രകാരം എത്യോപ്യയിൽ 2019 ഡിസംബറിനും -2020 മാർച്ചിനുമിടയിൽ 114000 ഹെക്ടർ സോർജവും, 41000 ഹെക്ടർ ചോളവും, 36000 ഹെക്ടർ ഗോതമ്പും വെട്ടുകിളികൾ നശിപ്പിച്ചു. വേനൽ കാലത്തെ പ്രജനനം ഇന്ത്യ പാകിസ്ഥാൻ അതിർത്തികളുടെ രണ്ട് ഭാഗത്തും വ്യാപകമായിരുന്നു. നിലവിൽ രാജസ്ഥാനിൽ വളരെയധികം വെട്ടു കിളികളുടെ സാന്നിധ്യം തിരിച്ചറിയുന്നുമുണ്ട്.

കോവിഡ് മഹാമാരി മൂലം രാജ്യം അടിപതറി നിൽക്കുന്ന ഈ സഹാചര്യത്തിലാണ് ഇപ്പോൾ വെട്ടു കിളി ആക്രമണം കൂടി നേരിടേണ്ടി വരുന്നത്. ഇന്ത്യ- ചൈന അതിർത്തി വിഷയം വേറെ. ഇന്ത്യയുടെ ഭക്ഷ്യ ഭക്ഷ്യ വ്യവസ്ഥയെ തന്നെ താറുമാറാക്കുന്ന ഈ വെട്ടുകിളി ആക്രമണം രാജ്യം കൂടുതൽ ജാഗ്രതയോടെ കാണേണ്ടത് വളരെ അത്യാവിശ്യമാണ്. 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close