ഭാവനയുടെ വിവാഹ സല്‍ക്കാര ചടങ്ങ് ആഘോഷമാക്കി താരങ്ങള്‍


Spread the love

നടി ഭാവനയുടെ വിവാഹം ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് താരങ്ങള്‍. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസത്കാരചടങ്ങാണ് താരങ്ങള്‍ ആഘോഷമാക്കിയത്. നടന്‍ മമ്മൂട്ടി, സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍ , റിമ കല്ലിങ്കല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ, കെ.പി.എ.സി. ലളിത, സംവിധായകന്‍ ഹരിഹരന്‍, വിനയന്‍, സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയ പ്രമുഖര്‍ നടിക്ക് ആശംസകള്‍ നേരാന്‍ എത്തി.
പൃഥ്വി ഭാര്യ സുപ്രിയയോടൊപ്പമാണ് വേദിയില്‍ എത്തിയത്. ഭാവനയെ കെട്ടിപ്പിടിച്ച് ആശംസകള്‍ അറിയിച്ചു. പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു. ലാല്‍ വേദിയില്‍ എത്തുമ്പോള്‍ ഹണീ ബീ 2വിലെ പാട്ടായിരുന്നു പശ്ചാത്തല സംഗീതമായി മുഴങ്ങിയത്. ജില്ലം ജില്ലം സോങിന് ലാല്‍ ഭാവനയോടൊപ്പം ഡാന്‍സ് ചെയ്തു. അവളെ ചേര്‍ത്ത് പിടിച്ച് ആശംസകള്‍ നേര്‍ന്നു.
ഭാവനയും നവവരന്‍ നവീനും പാര്‍ട്ടി ഹാളിലേക്ക് പ്രവേശിച്ച ഉടനെ നടിമാരുടെ നൃത്തമായിരുന്നു. ഭാവനയും ഒപ്പം ചുവടുവച്ചു. ആഘോഷത്തില്‍ നവീനും പങ്കുചേര്‍ന്നു. സോഷ്യല്‍ മീഡിയയിലും നടിയുടെ വിവാഹം ആഘോഷമാക്കി. നവ്യനായര്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത വിഡിയോയില്‍ പാട്ടുപാടുന്ന താരങ്ങളെക്കാണാം. രമ്യാനമ്പീശനും സയനോരയും ചേര്‍ന്നാണ് ഗാനം ആലപിക്കുന്നത്. താളം പിടിക്കുന്ന മഞ്ജുവിനെയും സഹതാരങ്ങളെയും. സെല്‍ഫിയെടുത്തും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തും ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് താരലോകം.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close