
ദുബൈയില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മകന് ബിനോയുടെ വിഷയം ഉടന്‍ പരിഹരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കോടിയേരിയുടെ മകന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് നേതൃത്വത്തിനു പരാതി ലഭിച്ചുവെന്നാണ് വിവരം. ഇതേ തുടര്‍ന്ന് വിഷയം നേതൃത്വം കോടിയേരിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ബിനോയ് കോടിയേരിക്കെതിരെ ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന് ഇസ്മഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നേരിട്ടു സിപിഐഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണു കമ്പനി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.
മകനുള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു നേരത്തേ തന്നെ അറിവു ലഭിച്ചിട്ടും ഉടനടി പ്രശ്നപരിഹാരത്തിനു കോടിയേരി ശ്രമിച്ചില്ലെന്നു നേതൃത്വത്തിനു വിലയിരുത്തലുണ്ടെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. വിഷയം പാര്‍ട്ടിയുടെ അവെയ്ലബ്ള് പൊളിറ്റ് ബ്യൂറോ ഇന്നലെ ചര്‍ച്ച ചെയ്തെന്നാണു സൂചന.കാര്‍ വാങ്ങാനുള്ള ഈടുവായ്പയും ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വായ്പയും ഈ വായ്പകളുടെ പലിശയും കോടതിച്ചെലവും സഹിതം മൊത്തം 13 കോടി രൂപയുടെ വഞ്ചനയാണു ബിനോയ് നടത്തിയിട്ടുള്ളതെന്നാണു പരാതിക്കാരന് വ്യക്തമാക്കിയിട്ടുള്ളത്.