2020 ൽ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്കിനു മുൻപിൽ ഇടംപിടിച്ച ആറാം സ്ഥാനക്കാരൻ ഒരിന്ത്യാക്കാരനാണ്.മുകേഷ് ധീരുഭായ് അംബാനി.
79.4 ബില്യൺ യു. എസ് ഡോളറാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി. രാജ്യത്തെ മുൻനിര എണ്ണക്കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മേധാവിയായ മുകേഷ് ചുരുങ്ങിയ കാലം കൊണ്ട് പടുത്തുയർത്തിയതല്ല തന്റെ ബിസിനസ്സ് സാമ്രാജ്യം.പിതാവായ ധീരുഭായി അംബാനിയുടെ പാത പിന്തുടർന്ന് കൊണ്ട് അവസരങ്ങളെ ഇന്ധനമാക്കി ബിസ്സിനസ്സ് സാധ്യതകളെ വിപുലമാക്കുകയായിരുന്നു അദ്ദേഹം.
മുകേഷിന്റെ വിജയകഥ അദ്ദേഹത്തിലൂടെ മാത്രം പൂർണമാവുന്നതല്ല
1980 കളിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുബോൾ ധീരുഭായ് അംബാനി ഒരു പോളിയെസ്റ്റർ നൂൽ നിർമ്മാണക്കമ്പനി ആരംഭിക്കുന്നതിനു വേണ്ടി ലൈസൻസിന് അപേക്ഷിക്കുന്നു. ആ കാലഘട്ടത്തിൽ സ്വകാര്യ മേഖലയിൽ വിപുലമായ സംരംഭങ്ങൾ ആരംഭിക്കുന്നത് എളുപ്പമായിരുന്നില്ല. ബ്യുറോക്രസിയുടെ നൂലാമാലകളും കാലതാമസവും പുതുസംരംഭകരെ പദ്ധതി ഉപേക്ഷിക്കുവാൻ തന്നെ പ്രേരിപ്പിക്കുന്ന ദുഷ്കരമായ സമയം. ദീർഘമായ പരിശ്രമത്തിനൊടുവിൽ ടാറ്റ, ബിർള തുടങ്ങി ബിസ്സിനസ്സ് രംഗത്തെ 43ഓളം അതികായന്മാരെ പിന്തള്ളി ധീരുഭായ് അംബാനി ലൈസൻസ് കരസ്ഥമാക്കുന്നു.
ഈ സമയം കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ മുകേഷ് അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ M.B.A വിദ്യാർഥി ആയിരുന്നു.ധീരുഭായ് മുകേഷിനെ പഠനം ഉപേക്ഷിച്ചു മുംബൈയിലേക്ക് തിരികെ വരാൻ ആവശ്യപ്പെടുന്നു. തന്നോടൊപ്പം നിർത്തി ബിസിനസ്സ് കാര്യങ്ങൾ പഠിക്കാൻ ഏറെ വിശ്വസ്തനായ ഒരാളെ ആവശ്യമുണ്ടായിരുന്ന ധീരുഭായ് അംബാനി തന്റെ മൂത്ത മകനെ തന്നെ അതിനായി നിയോഗിക്കാൻ തീരുമാനിച്ചു. തിരികെ വന്ന മുകേഷിനെ പ്രായോഗിക ജീവിതം ക്ലാസ് മുറികളിലല്ല എന്ന് ഉപദേശിച്ചു. മുകേഷ് പിന്നെയൊരിക്കലും പഠനം പൂർത്തിയാക്കാനായി സ്റ്റാൻഫോർഡിലേക്കു മടങ്ങിയില്ല. പിതാവിനൊപ്പം ബസ്സിനസ്സിന്റെ ആദ്യപാഠങ്ങൾ പഠിച്ചു.
1981ൽ ടെക്സ്റ്റൈൽ വ്യവസായം പോളിയെസ്റ്റർ ഫൈബർ നിർമാണത്തിലേക്കും തുടർന്ന് പെട്രോകെമിക്കൽ മേഖലയിലുമായി വ്യാപിപ്പിച്ചു.
തുടക്കരായതു കൊണ്ട് തന്നെ ഓരോ മേഖലയിലും മുൻനിര പ്രൊഫെഷനലുകളെ നിയമിക്കാതെ തന്റെ കമ്പനിയിലെ ഓരോരുത്തരെയും ഏൽപ്പിച്ച ഉത്തരവാദിത്വത്തിന്റെ ചെറിയ കാര്യങ്ങൾ വരെ പ്രായോഗികമായി ഇടപഴകി മനസിലാക്കുക എന്നതായിരുന്നു ധീരുഭായി അംബാനിയുടെ നയം. വളരെ കുറച്ചു മാത്രം സംരംഭക വൈദഗ്ധ്യമുള്ള മുകേഷിന്റെ ആശയങ്ങൾക്ക് അദ്ദേഹം കൂച്ചുവിലങ്ങിട്ടില്ല. അറിവ് എത്ര ചെറുതാണെങ്കിലും പ്രായോഗികമാക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം മകന് നൽകിക്കൊണ്ട് മകന്റെ കഴിവിനെ നിരന്തര പ്രചോദനങ്ങളിലൂടെ വർധിപ്പിച്ചു.
1985 ൽ വലംകയ്യും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റസിക് ഭായ് മെസ്വാനിയുടെ മരണവും ധീരുഭായ് അംബാനിയുടെ പ്രായാധിക്യവും ബിസ്സിനസ്സ് അധികാരങ്ങൾ മക്കളായ മുകേഷിന്റെയും സഹോദരൻ അനിൽ അംബാനിയുടെ കരങ്ങളിലായി. വെറും 24 വയസ്സ് പ്രായമുള്ളപ്പോൾ തന്നെ പട്ടേൽഗംഗ പെട്രോകെമിക്കൽ പ്ലാന്റിന്റെ നിർമാണത്തിന് നേതൃത്വം നൽകാൻ വേണ്ട പാടവം മുകേഷ് അംബാനിക്കായിക്കഴിഞ്ഞിരുന്നു.
2002ൽ പിതാവിന്റെ മരണ ശേഷം സഹോദരനുമായുള്ള സ്വത്ത് തർക്കങ്ങൾ ഇരുവരുടെയും ബിസിനസ് അധികാരങ്ങൾ വീതിക്കപ്പെടുവാൻ കാരണമായി.
2005ഡിസംബറിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും ഇന്ത്യൻ പെട്രോൾ കെമിക്കൽ ലിമിറ്റഡിന്റെയും ഉടമസ്ഥാവകാശം മുകേഷിന് അനുവദിച്ചു കൊണ്ട് മുംബൈ ഹെക്കോടതി വിധി പുറപ്പെടുവിച്ചു.
ലോകത്തിലെ തന്നെ ഒന്നാം കിട പെട്രോളിയം റിഫൈനറിയുടെ നിർമാണം ജാംനഗറിൽ നഗറിൽ പുരോഗമിക്കുമ്പോൾ തന്റെ ബിസ്സിനസ്സ് സാമ്രാജ്യത്തിലേക്കുള്ള വലിയ ചുവടുവയ്പുകൾ അദ്ദേഹം ആരംഭിക്കുകയായിരുന്നു.
2016 ൽ LYF എന്ന് പേരിട്ട 4ജി സ്മാർട്ട് ഫോൺ റിലയൻസ് ജിയോ ഇൻഫോ കോം ലിമിറ്റഡ് വിപണിയിലെത്തിച്ചു.
വൻ വിജയമായ ജിയോ ഫോൺ അതേവർഷത്തെ ഏറ്റവും കൂടുതൽ വിൽ ക്കപ്പെട്ട സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ മൂന്നാം സ്ഥാനത്തെത്തി.
ഇന്ധന വർദ്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങളും
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്പോർട്സ് ടീം ഉടമയായും, പത്നി നിതാ അംബാനിക്ക് വിമാനം സമ്മാനിച്ചുമൊക്കെ അദ്ദേഹം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ മുപ്പത്തിഎട്ടാമനായി ആദ്യം സ്ഥാനം പിടിച്ച മുകേഷ് 2018ൽ ‘ആലിബാബ’ യുടെ എക്സിക്യൂട്ടീവ് ചെയർമാൻ ജാക് മായേ പിന്തള്ളി പതിനെട്ടാം സ്ഥാനത്തെത്തി ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും സമ്പന്നനായി.44.3ബില്യൺ അമേരിക്കൻ ഡോളർ ആയിരുന്നു അപ്പോഴത്തെ അദ്ദേഹത്തിന്റെ സമ്പാദ്യം.
- 2020 ൽ ഇപ്പോഴിതാ അതെ ലിസ്റ്റ് തിരുത്തി എഴുതിക്കൊണ്ട് ആറാമനായി.കേഷ് അംബാനിയുടെ കൃത്യമായ ദീർഘവീക്ഷണവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും സാഹസിക മനോഭാവവും ഇച്ഛാശക്തിയുമൊക്കെയാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് നിസ്സംശയം പറയാം. ഫോർബ്സ് മാസികയിൽ ലോക സമ്പന്നരിൽ ആറാം സ്ഥാനക്കാരൻ എന്നതിലുപരി അവസരങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ചവരിൽ ഒരുവൻ എന്ന നിലയിലാകണം അദ്ദേഹം സംരംഭകർക്ക് മാതൃകയാവേണ്ടത്. ആ പഴമൊഴി ഒന്നുകൂടി മനസ്സിലോർക്കാം” റോം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലelated al
ഈ അറിവ് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
തുടർന്നുള്ള അപ്ഡേറ്റ്സ് ലഭിക്കുന്നതിനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2