
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മോഡി പാകിസ്ഥാന് മേല്‍ ആധിപത്യം സ്ഥാപിക്കുകയാണെന്ന് പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. രാജ്യാന്തര തലത്തില്‍ പാകിസ്ഥാന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോഡി ലോകത്തിന് സമ്മതന് ആണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് പര്‍വേസ് മുഷറഫ്. ദുബായിലെ വസതിയില്‍, പാകിസ്ഥാനിലെ ദുനിയ ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് മുഷറഫിന്റെ പരാമര്‍ശങ്ങള്‍. അര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതാണ് അഭിമുഖം.
‘പാകിസ്ഥാന്റെ നയതന്ത്രം നിഷ്ക്രിയമാണ്. രാജ്യാന്തര തലത്തില്‍ പാകിസ്ഥാന് ഒറ്റപ്പെടുന്നു. പാകിസ്ഥാന് ആഗോള തലത്തില്‍ എന്തെങ്കിലും ബഹുമാനമുണ്ടോ? എന്തിനാണ് ലഷ്കറെ തയിബ ഭീകര സംഘടനയാണെന്ന് നമ്മള് അംഗീകരിച്ചത്?, മുഷറഫ് ചോദിച്ചു.
പാകിസ്ഥാന് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് കുല്ഭൂഷണ് ജാദവിന്റെ കാര്യവും മുഷറഫ് പരാമര്‍ശിച്ചു. കുല്ഭൂഷണ് ചാരനാണെന്ന് ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. പിന്നെയെന്തിനാണ് ലഷ്കര്‍ ഭീകരരാണെന്ന് പാകിസ്ഥാന് സമ്മതിച്ചത്. തന്റെ ഭരണകാലത്ത് പാകിസ്ഥാന് സജീവമായ നയതന്ത്രമാണ് കൈക്കൊണ്ടിരുന്നതെന്നും മുഷാറഫ് പറഞ്ഞു.