
ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി രംഗത്ത് വന്ന വിശാഖപട്ടണം സ്വദേശിയായ സന്ദീപ് കുമാറിന് ഇത്തരം മാനസിക പ്രശ്നങ്ങള്‍ മുമ്പും ഉള്ളതായാണ് റിപ്പോര്‍ട്ട്. യുവാവ് അതിന് തക്കതായ തെളിവുകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടാണ് രംഗത്ത് എത്തിയത്.
ഐശ്വര്യയുടെ ഒരു പരാതി ലഭിച്ചാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാം എന്ന നിലപാടിലാണ് വിശാഖപ്പട്ടണം പൊലീസ്. 1998 ല്‍ ലണ്ടനില്‍ വച്ചു ടെസ്റ്റ് ട്യൂബ് ബേബിയായാണ് താന്‍ ജനിച്ചത് എന്ന് ഇയാള്‍ പറയുന്നു. തുടര്‍ന്നു രണ്ടു വര്‍ഷത്തോളം ഐശ്വര്യ റായിയുടെ മാതാവിന്റെയും പിതാവിന്റെയും സംരക്ഷണത്തില്‍ മുംബൈയിലായിരുന്നു. ശേഷം പിതാവ് ആദിവേലു റെഡ്ഡി തന്നെ വിശാഖ പട്ടണത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു. ഇങ്ങനെയാണ് സന്ദീപ് കുമാര്‍ പറഞ്ഞത്.
എന്നാല്‍ ഐശ്വര്യ ഇതുവരെ ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഐശ്വര്യയുടെ മകനാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നതിന് കുറച്ച് കാലം മുന്‍പ് എ.ആര് റഹ്മാന്റെ ശിഷ്യനാണ് താനെന്ന് ഈ യുവാവ് അവകാശപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണ് സന്ദീപ്. പഠനത്തില്‍ മിടുക്കനായിരുന്ന അയാള്‍ ഇന്ന് മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറയുന്നു.