യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യം: ഏകദിന നിരാഹാര സത്യാഗ്രഹം


Spread the love

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂരില്‍ ഏകദിന നിരാഹാര സത്യാഗ്രഹം. പരിസ്ഥിതി പ്രവര്‍ത്തകനും മദ്യനിരോധന സമിതി കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറിയുമായ പപ്പന്‍ കന്നാട്ടിയാണ് പുതുവര്‍ഷ പുലരിയില്‍ മഞ്ജുളാലിന് സമീപം നിരാഹാരം നടത്തിയത്.

ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ കെ. കേളപ്പന്റെ കൊയിലാണ്ടി മുചുകുന്നിലെ ജന്മഗൃഹത്തിലും പയ്യാമ്പലം കടപ്പുറത്തെ എ.കെ.ജിയുടെ സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പപ്പന്‍ കന്നാട്ടി സത്യാഗ്രഹത്തിന് ഗുരുവായൂരിലെത്തിയത്. മദ്യനിരോധന സമിതി ജനറല്‍സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര വിശ്വാസികളായ സര്‍വമത വിശ്വാസികള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനാവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close