
നിഷ്കളങ്കനായ രജനികാന്തിന് രാഷ്ട്രീയം പറ്റിയ മേഖലയല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്രീനിവാസന് പറയുന്നു. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തില്‍ പ്രതികരിക്കുകയായിരുന്നു നടന് ശ്രീനിവാസന്.രാഷ്ട്രീയത്തില്‍ ജയിച്ചു വരണമെങ്കില്‍ ഇത്തരത്തിലുള്ള അഭ്യാസമുറകളൊന്നും പോരാ. അതുകൊണ്ടുതന്നെയാണ് വളരെ നിഷ്കളങ്കനായ അദ്ദേഹത്തിന് ചേര്‍ന്ന പണില്ല രാഷ്ട്രീയമെന്ന് താന്‍ പറയുന്നതെന്നും ശ്രീനി പറയുന്നു.
ദരിദ്രജീവിതം നയിച്ച കാലത്ത് ഒപ്പമുണ്ടായിരുന്ന ആളുകളെന്നുവച്ചാല് ഭയങ്കര വികാരമാണ് അദ്ദേഹത്തിനെത്തും ശ്രീനിവാസന് പറഞ്ഞു. രജനി തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്ബായിരുന്നു ശ്രീനിവാസന്റെ അഭിമുഖം. പുതുവര്‍ഷ ദിനത്തിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ തന്റെ അണികളുമായി സംവദിക്കാന്‍ പുതിയ വെബ് സൈറ്റും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.