റോബോട്ടുകളുടെ വരവ് മനുഷ്യന്റെ സര്‍വ്വനാശത്തിന്?


Spread the love

റോബോര്‍ട്ടുകളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ആദ്യമായി റോബോര്‍ട്ടുകള്‍ ആദ്യമായി ഉണ്ടാക്കിയപ്പോള്‍ ശാസ്ത്രലോകം വളരെ സന്തോഷിച്ചു. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകവും ആശങ്കയിലാണ്. റോബോട്ടുകളുടെ കാലമാകുമ്പോഴേക്കും മനുഷ്യര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകും. 2030 ആകുമ്പോഴേക്കും ലോകത്തെ എണ്‍പതുകോടി തൊഴിലാളികള്‍ ചെയ്യുന്ന ജോലി റോബോട്ടുകള്‍ ഏറ്റെടുക്കുമെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.ഇങ്ങനെ പോയാല്‍ മനുഷ്യന്‍ എന്നത് ഉപയോഗശൂന്യമായ ഒന്നായി മാറും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മനുഷ്യനെ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന റോബോട്ടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. അങ്ങനെയൊരു കാലം വന്നാല്‍, ഒന്നും ചെയ്യാനില്ലാതെ മനസ്സും ശരീരവും മുരടിപ്പിച്ച് നരകതുല്യമായ ജീവിതമായിരിക്കും മനുഷ്യരെ കാത്തിരിക്കുന്നതെന്നും ഓക്ക്‌ലഹാമ സര്‍വകലാശാലയിലെ ഡോ. സുഭാഷ് കക്ക് പറയുന്നു.
സൗദി അറേബ്യ പൗരത്വം നല്‍കിയ സോഫിയ എന്ന റോബോട്ട് അതിന് ഉത്തമ ഉദാഹരമാണ്. പത്രസമ്മേളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിന്തിച്ച് മറുപടി നല്‍കാനും തനിക്ക് സോഫിയയെ പോലൊരു പിന്‍ഗാമി വേണമെന്ന് ആഗ്രഹിക്കാനും തക്ക നിലയിലേക്ക് റോബോട്ടുകള്‍ വളര്‍ന്നു.
ജോലി ചെയ്യുന്നതുകൊണ്ടാണ് മനുഷ്യന് താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും തന്റെ ജീവിതത്തിന് അര്‍ഥമുണ്ടെന്നും തോന്നുന്നത്. അതില്ലാതായാല്‍ ജീവിതത്തിന് അര്‍ഥമില്ലാതായെന്ന നിരാശയയിലേക്ക് മനുഷ്യന്‍ വീഴും. ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ത്തന്നെ പ്രകടമാണെന്ന് യൂണിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ തലവനായ സുഭാഷ് കക്ക് പറയുന്നു.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close