
ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക കള്ളന് കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഡെന്മാര്ക്കിലെ കഫേ 33 ബാറില്‍ പ്രദര്‍ശനത്തിന് വച്ച വോഡ്കയാണ് മോഷണം പോയത്. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വിലയുള്ളയാണ് മോഷണം പോയ വോഡ്ക.
മൂന്നു കിലോ സ്വര്‍ണവും അത്രയും തന്നെ വെള്ളിയും ഉപയോഗിച്ചാണ് റുസ്സോബാള്ട്ടിക് ബ്രാന്‍ഡിലുള്ള വോഡ്ക ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ വജ്രം പതിപ്പിച്ചതാണ് കുപ്പിയുടെ അടപ്പ്. ബാര്‍ ഉടമയായ ബ്രിയാന്‍ ഇങ്ബര്ഗിന് ഈ ബാറില്‍ 1200 വോഡ്ക കുപ്പികളുണ്ടായിരുന്നു. വിന്റേജ് കാറിന്റെ മുന്‍ഭാഗം പോലെയായിരുന്നു മോഷണം പോയ കുപ്പിയുടെ ആകൃതി. മദ്യകുപ്പി ഇന്‍ഷുര്‍ ചെയ്തിരുന്നില്ല.
ലാത്വിയ ആസ്ഥാനമായുള്ള ഡാര്‍ട്സ് മോട്ടോര്‍ കമ്പനിയില്‍ നിന്ന് വായ്പയായി വാങ്ങിയതാണ് ഈ വോഡ്കയെന്ന് ബ്രിയാന്‍ പറയുന്നു. റഷ്യന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റുസ്സോ ബാള്‍ട്ടിക്ക് കമ്പനി നൂറാം വര്‍ഷം പ്രമാണിച്ചാണ് ഈ വോഡ്ക കാറിന്റെ മാതൃകയില്‍ നിര്‍മ്മിച്ചത്.